ജൂലൈ ഡയറി

3 years, 7 months Ago | 393 Views
ജൂലൈ - 01
പെട്രോൾ, ഡീസൽ വില കുതിപ്പിൽ നട്ടംതിരിയുന്ന പൊതുജനത്തെ വീണ്ടും വാണിജ്യാവശ്യ സിലിണ്ടറിന് 80 രൂപ കൂട്ടി. ഗാർഹിക സിലിണ്ടർ 25. 50 രൂപ കൂട്ടി.
കോവിഷീൽഡ് എടുത്തവർക്ക് ജർമ്മനി, സ്ലോവേനിയ, ഗ്രീസ്, ഓസ്‌ട്രീയ, ഐസ്ലാൻഡ്, അയർലാൻഡ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ് തുടങ്ങിയ
രാജ്യങ്ങളിൽ ക്വാറന്റൈൻ കൂടാതെ പ്രവേശിക്കാം.
രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സർവ്വീസ് പുനരാരംഭിക്കുന്നു.
ജൂലൈ - 01
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പാക്ഭീകരർ ഡ്രോൺ ഭീഷണി. പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് നാഥ് രാജിവെച്ചു.
ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. നാലുലക്ഷം കടന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്ന് അമേരിക്കയും, രണ്ട് ബ്രസീലും ആണ്.
ജൂലൈ - 03
ഉത്തരാഖണ്ഡ് പുതിയ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി അധികാരമേറ്റു.
ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ് ഭരണപക്ഷമായ ബി. ജെ. പി. ക്ക് വൻവിജയം.
ചലച്ചിത്രസംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു.
ജൂലൈ - 04
സാമ്പത്തിക ഞെരുക്കത്തിലേക്ക് കേരളം പതിനഞ്ച് ലക്ഷം പ്രവാസികൾ മടങ്ങിവരുന്നത്കാ കാരണം പണമൊഴുക്ക് നിശ്ചലതയിലേക്ക്.
ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന് 45 - പേർ മരിച്ചു.
തെരുവുനായ കടിച്ചാലും നഷ്ടപരിഹാരം ലഭിക്കും. ഇരിങ്ങാലക്കുട സ്വദേശി കിട്ടിയത് 18 ലക്ഷം രൂപ.
ജൂലൈ - 05
കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ വർഷത്തിൽ രണ്ടു പരീക്ഷ. പരിഷ്കാരം 2021 - 22-ൽ മാത്രം.
ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ലഭിക്കുന്നതിനുവേണ്ടി ആൾക്കാർ നാലുദിവസം കൊണ്ട് അക്കൗണ്ടിൽ നൽകിയ രൂപ 18 കോടി.
ജൂലൈ - 06
ഗോവ ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായി.
എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് -മുഖ്യമന്ത്രി.
കേന്ദ്രമന്ത്രിസഭാ വികസനം -12 പ്രമുഖർ പുറത്ത്, 36 പുതുമുഖങ്ങൾ. ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് മന്ത്രി.
സൂപ്പർമാൻ സിനിമയിലൂടെ പ്രശസ്തി നേടിയ സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു.
പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ
ജൂലൈ - 07
സന്യാസി ശ്രേഷ്ഠൻ സ്വാമി പ്രകാശാനന്ദ സമാധിയായി.
ബോളിവുഡിൽ അഞ്ച് പതിറ്റാണ്ടിലേറെ അഭിനയം കൊണ്ട് അത്ഭുതം സൃഷ്ടിച്ച ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചു.
കേരള എഞ്ചിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷകൾ മാറ്റി.
ഹിന്ദി പ്രസിഡന്റ് ഹൊവ നൈൽമോസെ വെടിയേറ്റുമരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഉയരം കൂടിയ കുതിരയായ ബിഗ്ജെ അന്തരിച്ചു.
ജൂലൈ - 08
ജമ്മു കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടലിൽ മലയാളിയുൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു.
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സ തേടുന്നവർക്കുള്ള റൂം, സ്യൂട്ട് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
സംസ്ഥാനത്ത് ഈഡിസ് കൊതുക് പരത്തുന്ന സിക്ക വൈറസ്. പതിമൂന്ന് പേർ നിരീക്ഷണത്തിൽ. ജില്ലകളിൽ ജാഗ്രത.
ജൂലൈ - 09
ജീവകാരുണ്യപിരിവ് - സർക്കാർ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ആറു നില ഫാക്ടറിയിൽ വൻ അഗ്നിബാധ - 52 മരണം.
മദ്യം വാങ്ങാനുള്ള ക്യൂ സമൂഹത്തിന് അപമാനം - ഹൈക്കോടതി.
ഹിമാചൽ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു.
ജൂലൈ - 10
ആയുർവേദത്തിന് പെരുമ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ ഡോ. പി. കെ. വാര്യർ അന്തരിച്ചു.
എം. ബി. എസി. എഫ് വിദ്യാർത്ഥികൾക്ക് ഇനിമുതൽ ആയുഷിന്റെ പരിധിയിൽവരുന്ന ആയുർവേദം, യൂനാനി, സിദ്ധവൈദ്യം, പരമ്പരാഗത ടിബറ്റൻ
ചികിത്സാരീതി എന്നിവയിൽ നിർബന്ധിത ഇന്റേൺഷിപ്പ് വേണം - ദേശീയ മെഡിക്കൽ കമ്മീഷൻ.
ജൂലൈ - 11
ഫുട്ബോൾ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി.
യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി കിരീടം സ്വന്തമാക്കി.
മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ പൗലോസ് ദ്വിതീയൻ കത്തോലിക്കാ ബാവ കാലം ചെയ്തു.
ജൂലൈ - 12
വനിതകൾക്കെതിരായ അതിക്രമ പരാതികൾ കീഴുദ്യോഗസ്ഥർ ഏൽപ്പിക്കാതെ സ്റ്റേറ്റ് ഹൗസ് ഓഫീസർ തന്നെ ഏറ്റെടുത്ത് അടിയന്തിരമായി പരിഹരിക്കണം - ഡി.ജി.പി അനിൽ കാന്ത്.
മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബർ 12-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് കോവിഡ്മൂ ന്നാംതരംഗത്തെ വേഗത്തിൽ വിളിച്ചുവരുത്തും - പ്രധാനമന്ത്രി മോദി.
ജൂലൈ - 13
ഈ വർഷം മുതൽ നീറ്റ് യൂ.ജി. പ്രവേശന പരീക്ഷ മലയാളത്തിലും - കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.
എസ്. എസ്. എൽ. സി ക്ക് റെക്കോർഡ് വിജയം. എഴുതിയ 4,21,226 പേരിൽ 4,19,651 പേരും വിജയിച്ചു. 1,21,318 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്.
കപിൽ ദേവിനെ നേതൃത്വത്തിൽ 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗം യശ്പാൽ ശർമ്മ അന്തരിച്ചു.
നേപ്പാൾ പുതിയ പ്രധാനമന്ത്രിയായി ഷേർ ബഹദൂർ ദുബൈ സംസ്ഥാനമേറ്റു.
ജൂലൈ - 14
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധം - ഹൈക്കോടതി.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 11% ഡി.എ. വർദ്ധന.
പെൺകുട്ടികൾ സ്ത്രീധനത്തോട് നോ പറയണം, മാത്രമല്ല സ്ത്രീധന പരാതി ഉയർന്നാൽ ബിരുദം റദ്ദാക്കണം - ഗവർണർ ആരീഫ് മുഹമ്മദ്.
ജൂലൈ - 15
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം.
ഗോവ ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള ചുമതലയേറ്റു.
ജി. എസ്. ടി. നഷ്ടപരിഹാരമായി കേരളത്തിന് കേന്ദ്രസർക്കാർ 41,122. 27 കോടി അനുവദിച്ചു.
ജൂലൈ - 16
അഫ്ഗാനിസ്ഥാൻ താലിബാൻ ആക്രമണത്തിൽ പുലിസ്റ്റർ നേടിയ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു.
സർവ്വകലാശാല പ്രവേശനത്തിന് സ്ത്രീധനവിരുദ്ധ ബോണ്ട് വാങ്ങണം - ഗവർണർ
മൂന്നു തവണ സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ബോളിവുഡിലെ അഭിനയപ്രതിഭ സുരേഖ സിക്രി അന്തരിച്ചു.
ജൂലൈ - 17
സ്ത്രീധന വിരുദ്ധ ബോണ്ട് വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നത് നിയമവിരുദ്ധം - ജസ്റ്റിസ് കൊമാൽപാഷ.
ബിരുദ-ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനം ഒക്ടോബർ ഒന്നിന് - യു.ജി.സി നിർദ്ദേശം.
ഇരുപതിനായിരം കോടി രൂപയ്ക്ക് അമേരിക്കയിൽ നിന്ന് വാങ്ങുന്ന 24 അന്തർവാഹിനി നശീകരണ ഹെലികോപ്റ്ററുകൾ ആദ്യ രണ്ടെണ്ണം ഇന്ത്യയ്ക്ക് കൈമാറി.
ജൂലൈ - 18
മലയാളമുൾപ്പെടെ പതിനൊന്നു പ്രാദേശികഭാഷകളിൽ ബി. ടെക് പഠനത്തിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി നൽകി.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം.
മുംബൈയിൽ കെട്ടിടം തകർന്ന് 22 മരണം.
വർഷത്തെ സുകുമാർ അഴിക്കോട് പുരസ്കാരം ബി.എസ്. സി. ഡയറക്ടർ എസ്. സോമനാഥിന് അര ലക്ഷം രൂപയും മോമെന്റൊയും അടങ്ങുന്നതാണ് അവാർഡ്.
ജൂലൈ - 19
പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചതിന്റെ പേരിൽ ആഗോളവ്യാപകമായി വിമർശനങ്ങൾക്ക് വിധേയമായ ഡാനിഷ് കാർട്ടൂണിസ്റ്റ് കർട്ട് വെസ്റ്റെർ ഗാർഡ് അന്തരിച്ചു.
സ്പേസ് ടൂറിസം രംഗത്ത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് സംഘം ബഹിരാകാശം തൊട്ടു വിജയകരമായി ഭൂമിയിൽ പറന്നിറങ്ങി.
ജൂലൈ - 20
കോവിഡിന് എതിരായ പോരാട്ടത്തിൽ രാഷ്ട്രീയവൈരം വെടിയുക- പ്രധാനമന്ത്രി
മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണപിള്ള അന്തരിച്ചു.
സഹകരണ സംഘങ്ങളുടെ പൂർണ്ണാധികാരം സ്ഥാപനങ്ങൾക്ക് - സുപ്രീംകോടതി.
ജൂലൈ - 21
ഇന്ത്യയിൽ ആദ്യ പക്ഷിപ്പനി മരണം. ഡൽഹിയിലെ എയിംസിൽ മരിച്ചത് ഹരിയാന സ്വദേശി സുശീൽ എന്ന 12കാരൻ.
അറുപതിലേറെ സിനിമകളിലും ആയിരത്തോളം നാടകങ്ങളും ചിരിയുടെ മാലപ്പടക്കം തീർത്ത നടൻ കെ. ടി. എസ് പടന്ന അന്തരിച്ചു.
ജൂലൈ - 22
ടോക്കിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം.
പി. എസ്. സി. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ല - മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 52 രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ മന്ത്രി വി. മുരളീധരൻ.
ജൂലൈ - 23
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരിൽ പകുതിപ്പേർ വന്നാൽ മതിയെന്നും, ബാക്കിയുള്ളവർക്ക് കോവിഡ് ഡ്യൂട്ടിക്ക് പോകണം, ജീവിതം വഴിമുട്ടിയവർക്ക് സർക്കാരിന്റെ ആശ്വാസം. കൂടുതൽ വായ്പകൾ നൽകും, പലിശ സബ്സിഡി നൽകും മുഖ്യമന്ത്രി.
കനത്ത മഴ മണ്ണിടിച്ചിൽ മുംബൈയിൽ 136 പേർ മരിച്ചു.
ജൂലൈ - 24
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തി വെയ്റ്റ് ലിംഫ്ടിംഗിൽ മീരാഭായി ചാനു വെള്ളിമെഡൽ നേടി.
ഐ. സി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷ കേരളത്തിന് നൂറുമേനി.
മഹാരാഷ്ട്രയിൽ പ്രളയം - മരണം 140.
ജൂലൈ - 25
ശബരിമലയ്ക്ക് സ്വന്തമായി സോളാർ വൈദ്യുതനിലയം. സന്നിധാനത്തും നിലയ്ക്കലും സോളാർ പാനലുകൾ സ്ഥാപിക്കും ചെലവ് 20 കോടി.
സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ സറണ്ടർ ആനുകൂല്യം നൽകുന്നത് ആറുമാസം കൂടി കൂട്ടി സർക്കാർ ഉത്തരവിറക്കി.
ജൂലൈ - 26
നാലാംവട്ടവും മുഖ്യമന്ത്രിപദത്തിൽ കാലാവധി കഴിക്കാനാകാതെ കർണാടക മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ രാജിവച്ചു.
പാലാ രൂപതയിലെ ക്രൈസ്തവ വിശ്വാസിയാണോ. രണ്ടായിരത്തിനുശേഷം വിവാഹിതരായവരും അഞ്ചുമക്കളിൽ കൂടുതൽ ഉള്ളവരുമാണോ എങ്കിൽ 1500 രൂപ വീതം രൂപതാ ചിലവിന് നൽകും. ഈ പദ്ധതിയിലൂടെ രൂപത ലക്ഷ്യമിടുന്നത് അംഗങ്ങളുടെ വർദ്ധന തന്നെയാണ്.
ജൂലൈ - 27
കോവിഡ് സാഹചര്യത്തിൽ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കി.
ഭിക്ഷാടനം നിരോധിക്കാനാവില്ല - സുപ്രീംകോടതി. ഭിക്ഷാടകർക്ക് വാക്സിൻ നൽകണം.
കർണാടകയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ നിയമിതനായി.
ട്വിറ്ററിൽ ഏഴുകോടി ഫോളോവേഴ്സ് ഉള്ള ലോക നേതാവെന്ന റെക്കോർഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്.
ജൂലൈ - 28
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് 87.94 ശതമാനം വിജയം. 136 സ്കൂളുകൾക്ക് നൂറുമേനി.
കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം ജാഗ്രത വേണം, അപകടകരമായ ഗെയിമുകൾ നിരോധിക്കണം - മുഖ്യമന്ത്രി.
സ്വതന്ത്ര ചിന്താഗതിയുള്ള പൗരന്മാർ ഇന്ത്യയുടെ ശക്തി - യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.
ജൂലൈ - 29
അഖിലേന്ത്യ മെഡിക്കൽ ഡെന്റൽ കോഴ്സുകളിലെ പ്രവേശനത്തിന് ഈവർഷം മുതൽ ഒ.ബി.സി. കാർക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്തി - കേന്ദ്രസർക്കാർ.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 29 വരെ നീട്ടി - അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണൽ.
കോവിഡ് രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപാധികളില്ലാതെ ഡിസംബർ 31 വരെ പലിശയും പിഴയും ഇളവുചെയ്തു മൊറട്ടോറിയം അനുവദിക്കണം - മുഖ്യമന്ത്രി.
ജൂലൈ - 30
രണ്ട് ലക്ഷം രൂപവരെയുള്ള വായ്പയുടെ 4% പലിശ ആറുമാസത്തേക്ക് സർക്കാർ വഹിക്കുന്നതോടൊപ്പം സാമൂഹ്യ പെൻഷൻ, ഓണകിറ്റ് തുടങ്ങിയ സാമ്പത്തിക പാക്കേജ് ധനമന്ത്രി കെ. എൻ. ബാലഗോപാലൻ പ്രഖ്യാപിച്ചു.
സി.ബി.എസ്. ഇ. പന്ത്രണ്ടാം ക്ലാസ് 99.9 7 ശതമാനം വിജയം. വിജയ് ശതമാനക്കണക്കിൽ തുടർച്ചയായി നാലാം തവണയും തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്.
ജൂലൈ - 31
പുൽവാമ ഭീകരാക്രമണ ആസൂത്രകൻ മുഹമ്മദ് ഇസ്മയിൽ അവിൽവിയെ സൈന്യം വധിച്ചു.
നാവികസേന ഉപമേധാവിയായി ഗോമധെ ചുമതലയേറ്റു.
ഒളിമ്പിക്സ് - വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ വേഗറാണി.
സ്വർണ്ണം, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ അടക്കം വിലയേറിയ ഉൽപന്നങ്ങൾക്കെല്ലാം നേരിയ വിലക്കുറവ്. പ്രളയ സെസില്ല.
Read More in Organisation
Related Stories
മഹാനടൻ പി. മാധവൻ നായർ എന്ന മധു മധുരം മനോഹരം
2 years, 4 months Ago
ജൂൺ ഡയറി
1 year, 8 months Ago
നാട്ടറിവ്
2 years, 4 months Ago
ഞാൻ എന്ന ഭാവം കൈ വിടണം
3 years, 8 months Ago
ഫെബ്രുവരി ഡയറി
2 years Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
1 year, 11 months Ago
Comments