Friday, April 18, 2025 Thiruvananthapuram

സദ്ഭാവനാ ട്രസ്റ്റ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

banner

2 years, 1 month Ago | 267 Views

സംസ്ഥാന നിയമസഭാ മന്ദിരത്തിൽ സംഘടിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ  വേദിയിൽവെച്ച് ബി എസ് എസ്  സദ്ഭാവനാ  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തിൽ രണ്ട്  പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ഗ്രേസ് മെർലിൻ രചിച്ച 'അലീനയുടെ ഓർമ്മകൾ', ജെ. ജയന്തി രചിച്ച  'മുഖങ്ങൾ' എന്നീ  പുസ്തകങ്ങളാണ്  പ്രകാശനം ചെയ്തത്. അലീനയുടെ ഓർമ്മകൾ എന്ന നോവലിന്റെ പ്രകാശന കർമ്മം  ശുചിത്വമിഷൻ ഡയറക്ടർ കെ.എസ്. പ്രവീൺ നിർവഹിക്കുകയും ഷാമിലാ ഷൂജ പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം. ആർ. തമ്പാനായിരുന്നു പുസ്തകാവതരണം.  ഗ്രേസ് മെർലിൻ മറുപടി പ്രസംഗം നടത്തി. 

ജെ. ജയന്തി രചിച്ച 'മുഖങ്ങൾ'   ചെറുകഥാ സമാഹാരം ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്യുകയും കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു.  വിനുഎബ്രഹാം പുസ്തകാവതരണം നടത്തി. ഡോ. എം. ആർ. തമ്പാൻ മുഖ്യപ്രഭാഷണം നടത്തുകയും ബഥനി കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഫാ. മാത്യു പാറയ്ക്കൽ ആശംസകൾ അർപ്പിച്ച്  സംസാരിക്കുകയും ചെയ്തു. പുസ്തക രചയിതാവ് ജെ. ജയന്തി മറുപടി പ്രസംഗം നടത്തി.

രണ്ട് ചടങ്ങുകളിലും സദ്ഭാവന ട്രസ്റ്റ് ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷനായിരുന്നു. സദ്ഭാവന ട്രസ്റ്റ്സെക്രട്ടറി ജയശ്രീകുമാർ അതിഥികൾക്ക് ഹൃദയംഗമമായ സ്വാഗതമാശംസിക്കുകയുണ്ടായി. 



Read More in Organisation

Comments