Wednesday, April 16, 2025 Thiruvananthapuram

പാത്രം നീലനിറമെങ്കിൽ ഭക്ഷണം പതിവിലേറെ

banner

3 years, 9 months Ago | 459 Views

രുചിയേക്കാളേറെ വിളമ്പുന്ന പത്രത്തിന്റെ നിറമാണ് കൂടുതൽ കഴിക്കാൻ പ്രേരണ നൽകുന്നതെന്ന് കണ്ടെത്തൽ.

നല്ല നീല നിറത്തിലുള്ള പത്രത്തിലാണു വിളമ്പുന്നതെങ്കിൽ ആരും ഭക്ഷണം കൂടുതൽ കഴിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

ബ്രിട്ടനിലെ സാലിസ്ബറി ഡിസ്ട്രിക്ട്  ആശുപത്രിയിൽ നടത്തിയ പഠനത്തിലാണ് ഭക്ഷണത്തിന്റെ രുചിയേക്കാൾ പ്രാധാന്യമുണ്ട് നിറത്തിനെന്നുള്ള രസകരമായ കണ്ടുപിടുത്തം. 

ആശുപത്രിയിലെ രോഗികളും വൃദ്ധരും കൂടുതൽ ഭക്ഷണം കഴിക്കുവാൻ പുതിയ വഴികൾ തേടുന്നതിനിടെയാണ് പത്രത്തിന്റെ നിറം മാറ്റിനോക്കാൻ അധികൃതർ തീരുമാനിച്ചത്. നിറം വരുത്തുന്ന മാറ്റം കണ്ടുപിടിക്കുന്നതിനായി ആശുപത്രിയിലെ മുപ്പതു രോഗികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. നീല നിറമുള്ള പാത്രത്തിൽ ഇരിക്കുന്ന ഭക്ഷണം കാഴ്ച്ചയിൽ കൂടുതൽ രുചികരമായി തോന്നുന്നതാണ് കൂടുതൽ കഴിക്കാൻ കാരണം. വെളുത്ത പാത്രത്തിലാണ് കൊടുക്കുന്നതെങ്കിൽ 114 ഗ്രാം കഴിക്കുന്ന അതേ വിഭവം നീല പാത്രത്തിൽ കൊടുത്താൽ 152 ഗ്രാമായി ഉയരും. വെളുത്ത പാത്രത്തിൽ നൽകുന്നത് ചിക്കാനായാലും ചിപ്സയാലും മറ്റേതു ഭക്ഷണമായാലും കാഴ്ച്ചയിൽ വല്ലാത്ത മടുപ്പു തോന്നിക്കും. വെളുത്ത നിറത്തിൽ എടുത്തുകാണാത്തതായിരിക്കാം ഇതിനു കാരണമെന്നു ആശുപത്രി ഹെഡ് ഇയാൻ റോബിൻസൺ.

കടുത്ത നിറത്തിലുള്ള പാത്രത്തിൽ ഭക്ഷണം എടുത്തു കാണിക്കാൻ കഴിയും. ഡിമെൻഷ്യ മൂലം ബുദ്ധിമുട്ടുന്നവർക്കും പാത്രത്തിന്റെ നിറം മാറ്റുന്നത് ഏറെ സഹായകരമായിരിക്കും. ആവശ്യത്തിനു ഭക്ഷണം കഴിക്കാതെ ആശുപത്രിയിലെ രോഗികളിൽ പോഷകക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ വർദ്ധിച്ചതോടെയാണ് കൂടുതൽ ഭക്ഷണം കഴിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടിയത്. എന്തായാലും സാലിസ്ബറി ആശുപത്രിയിലെ പാത്രങ്ങളെല്ലാം നീലനിറമാക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചു കഴിഞ്ഞു. പാത്രത്തിന്റെ നിറം മാറ്റുന്നതിൽ മാത്രമല്ല ചിത്രങ്ങളോടുകൂടിയ മെനു കാർഡ്, ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കാൻ പ്രത്യേകം ആളുകൾ അങ്ങനെ പല വഴികളും ആശുപത്രി പുതുതായി നടപ്പിൽ വരുത്തുന്നുണ്ട്.



Read More in Organisation

Comments