പോർട്ടബിൾ ഒയാസിസ് : മാസ്കിന് മാസ്കും, ഓക്സിജന് ഓക്സിജനുമായി അലൈൻ വെർസ്ചുറെൻ

3 years, 11 months Ago | 414 Views
കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകം പുതുവഴികൾ തേടുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം മൂലം ലോകമെമ്പാടും മാസ്കുകൾ എല്ലാവരുടെ ജീവിതത്തിലും ഒരു ഭാഗം തന്നെയായി . മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന വസ്തുക്കളുടെ പട്ടികയിൽ മുൻപന്തിയയിൽ തന്നെയാണ് മാസ്കുകളുടെ സ്ഥാനം . കമ്പനികൾ പല തരത്തിലുള്ള വ്യത്യസ്തമായ മാസ്കുകൾ പുറത്തിറക്കി വിപണി കയ്യടക്കാൻ മത്സരിച്ചു കൊണ്ടിരിക്കുന്നതും നാം കാണുന്നതാണ്. മാസ്ക് അഴിക്കാമെന്നും ഇനിയെങ്കിലും ഒന്ന് ശ്വാസം വിടാമെന്നും കരുതിയിരിക്കെ ആണ് ഇരട്ടി ശക്തിയില്‍ വൈറസ് കരുത്താര്‍ജ്ജിച്ചതും രോഗം പടരുന്നതും.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ‘പോർട്ടബിൾ ഒയാസിസ്’ എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ പ്രകൃതിദത്ത മാസ്ക് ഉണ്ടാക്കിയ ബെൽജിയം കാരൻ അലൈൻ വെർസ്ചുറെൻ ആണ് ഇപ്പോൾ വാർത്തകളിലെ താരം.
ബെല്‍ജിയം സ്വദേശിയാണ് അലന്‍. മാസ്ക് ധരിച്ച് വായയും മൂക്കും മാത്രം സംരക്ഷിക്കുകയല്ല. തല മൊത്തം ഒരു ഗ്ലാസ് വെച്ച് പൊതിഞ്ഞാണ് അയാള്‍ നടക്കുന്നത്. പ്രത്യേകമായി രൂപകൽപന ഗ്ലാസ് കൂടിനുള്ളിൽ യഥാർത്ഥ മണ്ണും ചെടികളും നിറച്ചാണ് മാസ്ക് നിർമിച്ചിരിക്കുന്നത്.
ശുദ്ധവായുവിന് അലന്‍ കണ്ടെത്തിയ ആശയമാണ് ഈ പോര്‍ട്ടബിള്‍ മരുപ്പച്ച. അതിനുള്ളില്‍ സുഗന്ധവാഹിനികള്‍ കൂടിയുണ്ടെന്നും അലന്‍ പറയുന്നു.
ഇതെന്താ ഗ്രീന്‍ഹൌസ് ആണോ, നിങ്ങളെന്താ തേനിച്ചയെ വളര്‍ത്താണോ, ഇതെന്താ ചെടികളാണോ - തന്നെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് നിരവധി സംശയങ്ങളാണ്. പക്ഷേ, ഇതൊരു നല്ല ആശയമാണ് എന്ന് ജനങ്ങളും സമ്മതിക്കുന്നുണ്ടെന്ന് അലന്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴിത് മാസ്കിനേക്കാള്‍ സൌകര്യപ്രദമായെന്നും തടസ്സങ്ങളില്ലാതെ ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെ നല്ലതുപോലെ പരിപാലിക്കാനും അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് സ്വയം രക്ഷ നേടാനും മറ്റുള്ളവര്‍ക്ക് താന്‍ പ്രചോദനമാകുന്നുവെങ്കില്‍ നല്ലതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
61 വയസുകാരനായ വെർസ്ചുറെൻ 15 വർഷം മുമ്പ് തന്നെ ഈ ആശയം വികസിപ്പിച്ചെടുത്തിരുന്നു. കൊവിഡിന്റെ വ്യാപനം തടയുന്നതിന് മാസ്‌ക് നിർബന്ധമായതോടെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം വീണ്ടും പുറത്തെടുക്കുകയായിരുന്നു. ആസ്ത്മയുള്ള തനിക്ക് ഫെയ്‌സ്മാസ്ക് ധരിക്കുന്നതിനേക്കാൾ സുഖകരമാണ് ഇതെന്നാണ് അലെൻ പറയുന്നത്.
Read More in World
Related Stories
കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ ഹെലന് കെല്ലര്‍ ബാര്‍ബി !
3 years, 11 months Ago
പാറ്റഗോണിയയിൽ പുതിയ ദിനോസർ ഇനം കണ്ടെത്തി
10 months, 1 week Ago
ഫിലിപ് രാജകുമാരന് അന്തരിച്ചു
4 years Ago
ചന്ദ്രനിലെ മണ്ണിൽ വിത്തുകൾ മുളച്ചു
2 years, 11 months Ago
ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് നമ്മോട് വിടപറഞ്ഞു
3 years, 11 months Ago
Comments