റോഡിലും റെയിൽ വേ ട്രാക്കിലും ഓടുന്ന വാഹനവുമായി ജപ്പാൻ

3 years, 3 months Ago | 608 Views
ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ ഒരു പോലെ ഇഷ്ടപ്പെടുന്നവർക്കായി ഒരു സന്തോഷ വാർത്ത. ഒരേസമയം ബസായും ട്രെയിനായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരു കിടിലൻ വാഹനം രൂപകൽപ്പന ചെയ്തിരിക്കുകയാണ് ജപ്പാൻ. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡ്യുവൽ മോഡൽ വെഹിക്കിൾ തയ്യാറാകുന്നത്. മിനി ബസിന്റെ രൂപ ഘടനയിലുള്ള ഈ വാഹനം റോഡിലൂടെ ഓടിച്ചു കൊണ്ട് റെയിൽവേ പാളത്തിലും കയറ്റാം. ട്രാക്കിനടുത്ത് എത്തുമ്പോൾ ടയർ മാറ്റാനുള്ള ഓട്ടോമാറ്റിക് സംവിധാനം വാഹനത്തിലുണ്ട്. വാഹനം റെയിൽ പാളത്തിലേക്ക് കടക്കുമ്പോൾ പ്രത്യേക ടയറുകൾ പുറത്തേക്ക് വരും. റെയിൽവേ ട്രാക്കുകളിൽ ഈ വീലുകളുടെ സഹായത്തോടെയാവും സഞ്ചാരം. ജപ്പാനിലെ കായോ ടൗണിലാണ് വാഹനം ആദ്യമായി നിരത്തിലിറക്കിയത്. റോഡിലൂടെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിലും റെയിൽവേ ട്രാക്കിലൂടെ 60 കിലോമീറ്റർ വേഗതയിലും ഈ വാഹനം സഞ്ചരിക്കും. പരമാവധി 21 യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന ഈ വാഹനത്തിൽ ഡീസലാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
Read More in World
Related Stories
ഒരേ ഭൂമി ഒരേ ആരോഗ്യം : ജി 7 ഉച്ചകോടിയില്‍ മോദി
3 years, 10 months Ago
ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്.
3 years, 5 months Ago
പുസ്തകം തിരഞ്ഞെടുക്കാന്‍ റോബോട്ട്; അദ്ഭുതലോകവുമായി മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി
2 years, 10 months Ago
ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് നമ്മോട് വിടപറഞ്ഞു
3 years, 11 months Ago
മാസ്ക് നിര്‍ബന്ധമില്ല: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് യു.കെ.
3 years, 9 months Ago
ഗോള്‍ഡന്‍ ഗ്ലോബ്സ് ദി പവര്‍ ഓഫ് ഡോഗിന് മൂന്ന് പുരസ്കാരങ്ങള്‍
3 years, 3 months Ago
Comments