Friday, April 18, 2025 Thiruvananthapuram

"ഓർമ്മയുടെ ഓളങ്ങളിൽ" പ്രകാശനം ചെയ്തു

banner

2 years, 10 months Ago | 289 Views

സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ രചിച്ച "ഓർമയുടെ ഓളങ്ങളിൽ" എന്ന പുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ 23-ാമത് പുസ്തകമാണിത്.

ഭാരത് സേവക് സമാജ് സംസ്കാരഭാരതത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പുസ്തകത്തിന്റെ കോപ്പി സൂര്യാകൃഷ്‍ണമൂർത്തിക്ക് നൽകികൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ മുൻ മന്ത്രി എം.എം. ഹസ്സൻ അദ്ധ്യക്ഷനായിരുന്നു. പുസ്തക പ്രകാശന സമ്മേളനം മുൻ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

എം.ആർ. തമ്പാൻ തന്റെ വിദ്യാർത്ഥി കാലമുതലുള്ള  സംഭവങ്ങളെ അതിമനോഹരമായ നിലയിൽ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്നതാണ് "ഓർമ്മയുടെ ഓളങ്ങളിൽ" എന്ന പുസ്തകത്തിന്റെ പ്രത്യേകതയെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുൻമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സങ്കീർണ്ണതകളില്ലാതെ ലളിതമായി ഗഹനങ്ങളായ വിഷയങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേകതയാണ് എം.ആർ. തമ്പാനുള്ളത്. ഗവൺമെന്റിൽ തന്നെ പ്രസാധക രംഗത്ത് അത്ഭുതം സൃഷ്ടിച്ച ഒരു വ്യക്തിയാണദ്ദേഹം. ഭാക്ഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിച്ച 10 വർഷത്തിലധികം ഈടുറ്റ ഗ്രന്ഥങ്ങൾ കേരള സമൂഹത്തിന് നൽകിയ സംഭാവന ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവർത്തനം കണ്ട് മനസിലാക്കിയിട്ടാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് എന്ന കോൺഗ്രസ്സിന്റെ പ്രസിദ്ധികരണത്തിന്റെ ചുമതല ഏൽപ്പിച്ചത്. ചെറിയ ഒരു കാലഘട്ടം കൊണ്ടുതന്നെ 300-ൽ പരം പുസ്തകങ്ങൾ അച്ചടിപ്പിക്കാനും സഞ്ചരിക്കുന്ന പുസ്തകമേള സംഘടിപ്പിക്കാനും കേരളത്തിലെ എല്ലാ പുസ്തകമേളകളിലും പ്രിയദർശിനി പബ്ലിക്കേഷൻസിന് പങ്കെടുക്കാനും കഴിഞ്ഞു. പുസ്തക വായന പുതിയ തലങ്ങളിലേക്ക് എത്തുന്ന കാലഘട്ടമാണിന്ന്. ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ആളുകൾക്ക് വായിക്കാൻ കഴിയും. ഒരു വ്യക്തി എങ്ങനെ തന്റെ ജീവിതം സമൂഹത്തിന്റെ ഭാഗമാകുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് "ഓർമ്മയുടെ ഓളങ്ങളിൽ" എന്ന എം.ആർ. തമ്പാന്റെ പുസ്തകം രമേശ് ചെന്നിത്തല തുടർന്നു പറഞ്ഞു. 

മലയാളഭാക്ഷയ്ക്കും മലയാള സാഹിത്യത്തിനും ഒട്ടേറെ മികച്ച സംഭാവനകൾ നൽകിയ എഴുത്തുകാരനുമാണ് ഡോ. എം.ആർ. തമ്പാനെന്ന് "ഓർമ്മയുടെ ഓളങ്ങളിൽ" എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പറഞ്ഞു. സർക്കാർ സർവ്വീസിലായിരുന്നപ്പോഴും തന്റെ സേവനം സ്തുത്യർഹമാംവിധം ഈ നിലയ്ക്കു പ്രയോജനപ്പെടുത്തിയിട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ചുമതല ഏറ്റെടുത്തപ്പോൾ ചുരുങ്ങിയ ദിവസം കൊണ്ട് നിരവധി പുസ്തകങ്ങൾ എല്ലാപേരുടെയും പ്രശംസ പിടിച്ചു പറ്റികൊണ്ടു പ്രസിദ്ധികരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു വിവാദങ്ങളിലും പെടാതെ മുമ്പോട്ട് പോയിട്ടുള്ള വ്യക്തിയാണ് ഡോ. എം.ആർ. തമ്പാൻ എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് "ഓർമ്മയുടെ ഓളങ്ങളിൽ" എന്ന അദ്ദേഹത്തിന്റെ ഈ പുസ്തകം പരക്കെ അംഗീകരിക്കപ്പെടുമെന്നും ഉമ്മൻചാണ്ടി തുടർന്നു പറഞ്ഞു. 

തൂലിക അനുഭവത്തിൽ മുക്കി എഴുതിയ കൃതിയാണ് ഡോ.എം.ആർ. തമ്പാന്റെ  "ഓർമ്മയുടെ ഓളങ്ങളിൽ" എന്ന പുസ്തകത്തിന്റെ കോപ്പി ഏറ്റുവാങ്ങിക്കൊണ്ട് സൂര്യകൃഷ്ണമൂർത്തി പറഞ്ഞു. 

തൂലിക മഷിയിൽ മുക്കി എഴുതുന്നതും, അനുഭവത്തിൽ മുക്കി എഴുതുമ്പോഴും തമ്മിൽ വ്യത്യാസമുണ്ട്. അനുഭവത്തിൽ മുക്കി എഴുതുമ്പോൾ അത് മഹത്തരമാകുന്നു, സൂര്യകൃഷ്ണമൂർത്തി തുടർന്ന് പറഞ്ഞു. സാഹിത്യ - സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക - പുസ്തക പ്രകാശന രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.എം.ആർ. തമ്പാനെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുൻ മന്ത്രി എം.എം. ഹസ്സൻ പറഞ്ഞു. അദ്ദേഹത്തിന്റെ പുസ്തക പരിചയത്തിൽ തന്നെ വായിക്കാതെ നമുക്ക് ആ പുസ്തകത്തിന്റെ ഉള്ളടക്കം മനസിലാക്കാൻ കഴിയും. കഴിഞ്ഞ 50 വർഷക്കാലം വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന അദ്ദേഹം രാഷ്ട്രീയം വിട്ടു ജോലിയിൽ പ്രവേശിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മയം തോന്നുന്ന ഒന്നാണ്. ഭാഷാ നവീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ അദ്ദേഹം നേതൃത്വം നൽകി. ലിപി പരിഷ്ക്കരണത്തിലും അദ്ദേഹം പങ്കാളിയായി. ഉമ്മൻ‌ചാണ്ടി മുഖ്യമത്രിയായിരുന്നപ്പോൾ മലയാളം ശ്രേഷ്ഠ ഭാഷ ആക്കിയതിനു പിന്നിൽ നിന്ന് പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു അദ്ദേഹം. എൻ.വി. കൃഷ്ണവാര്യരെ പോലായിരുന്നു തമ്പാൻ. 400 പുസ്തകങ്ങൾ ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറായി ഇരുന്നപ്പോൾ പ്രസിദ്ധീകരിച്ചു. മലയാള പുസ്തക രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചയാളാണ് അദ്ദേഹം എന്ന് എം.എം. ഹസ്സൻ കൂട്ടിച്ചേർത്തു. 



Read More in Organisation

Comments