Thursday, April 17, 2025 Thiruvananthapuram

സുരക്ഷിത ഇടമൊരുക്കാന്‍ 'ഉജ്ജ്വല ഹോം'

banner

2 years, 9 months Ago | 249 Views

ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ അംഗീകൃത സംഘടനകള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഉജ്ജ്വല.

പദ്ധതിപ്രകാരം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹോമിനു 1,00,000 രൂപയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹോമിനു 25,23,500 രൂപയും എന്ന നിരക്കില്‍ 60:30:10 എന്ന അനുപാതത്തില്‍ യഥാക്രമം കേന്ദ്രം, സംസ്ഥാനം, സംഘടന എന്നിവര്‍ വഹിക്കുന്നു.

ബോധവത്ക്കരണ പരിപാടികള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ വഴി ജനങ്ങളില്‍ അവബോധം സൃഷ്ടിച്ച്‌ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണം തടയുക, ചൂഷണം നടന്ന സ്ഥലത്തുനിന്നും ഇരകളെ മോചിപ്പിച്ച്‌ സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കുക, ചൂഷണത്തിന് ഇരയായവര്‍ക്ക് താമസം, വസ്ത്രം, ഭക്ഷണം, കൗണ്‍സലിംഗ്, വൈദ്യസഹായം, നിയമസഹായം, തൊഴില്‍ പരിശീലനം എന്നിവ നല്‍കി പുനരധിവസിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ചുമതലകളില്‍ ഉള്‍പ്പെടുന്നത്. ചൂഷണത്തിനു ഇരയായവരെ പുനരേകീകരിച്ച്‌ കുടുംബത്തിലേക്കും സമൂഹത്തിലേയ്ക്കും തിരികെ എത്തിക്കാനുള്ള നടപടികളും ഇത്തരം കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്നു. സംസ്ഥാനത്ത് നിലവില്‍ 3 ഹോമുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം പ്രവര്‍ത്തിച്ചുവരുന്നത്.



Read More in Kerala

Comments