ബഹിരാകാശത്ത് നിന്ന് ആദ്യ ടിക് ടോക് വീഡിയോ പങ്കുവെച്ച് സഞ്ചാരി; വൻ ഹിറ്റ്
3 years, 10 months Ago | 710 Views
ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നിന്ന് ഒരു ടിക് ടോക് വീഡിയോ (TikTok Video) പുറത്ത് വന്നിരിക്കുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ യാത്രികയായ സമാന്ത ക്രിസ്റ്റൊഫൊറാട്ടിയാണ് (Samantha Cristoforetti) വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഈ വീഡിയോയിലൂടെ ക്രൂ-4 ൻെറ (Crew-4) ലോഞ്ചിലേക്കും കാഴ്ചക്കാരെ കൊണ്ടുപോവുന്നുണ്ട്. തനിക്ക് പിന്നിലുള്ള കാഴ്ചകളെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് കൂടാതെ ഒരു കുരങ്ങിൻെറ രൂപമുള്ള കളിപ്പാട്ടവും കാഴ്ചക്കാർക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്.
സ്പേസ് സ്റേറഷന് അകത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ചെറിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പേസ് എക്സിൻെറ (SpaceX) ക്രൂ 4 മിഷൻ ഏറെ സാഹസികമായിരുന്നുവെന്ന് സാമന്ത വീഡിയോയിൽ പറയുന്നുണ്ട്.
ആറ് മാസം ബഹിരാകാശത്ത് കഴിയാൻ വേണ്ടിയാണ് സമാന്തയും സംഘവും എത്തിയിരിക്കുന്നത്. ഏപ്രിൽ 27നാണ് ഓർബിറ്റിങ് ലാബിൽ (Orbiting Lab) ഇവർ എത്തിച്ചേർന്നത്. "ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നു" എന്ന ക്യാപ്ഷനോടെയാണ് സാമന്ത ടിക് ടോക് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്ററ് ചെയ്തിരിക്കുന്നത്. എറ്റയെന്ന കുട്ടിക്കുരങ്ങൻ കളിപ്പാട്ടത്തെ കാണിക്കുന്നതിനോടൊപ്പം വീഡിയോയിൽ അതിൻെറ പേരിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതിന് ശേഷം ഇതിനോടകം തന്നെ വീഡിയോക്ക് ഏകദേശം 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. നിരവധി പേർ ട്വിറ്ററിലും വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. സമാന്ത തന്നെയാണ് ട്വിറ്ററിലും വീഡിയോ പങ്കുവെച്ചത്. ബഹിരാകാശത്ത് നിന്നുള്ള ടിക് ടോക് വീഡിയോ കണ്ട് വളരെ വൈകാരികമായും ചിലർ പ്രതികരിക്കുന്നുണ്ട്.
Read More in World
Related Stories
ബ്രിട്ടന് ആദ്യ വനിതാ ധനമന്ത്രി..
1 year, 8 months Ago
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
4 years Ago
ഏപ്രില്‍ 23 ലോകപുസ്തകദിനം
4 years, 11 months Ago
മിസ് യൂണിവേഴ്സായി മെക്സിക്കൻ സുന്ദരി ആൻഡ്രിയ
4 years, 10 months Ago
ശുക്രനിലേക്ക് രണ്ട് പര്യവേഷണ ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് നാസ
4 years, 9 months Ago
തൊണ്ണൂറ്റിമൂന്നാമത് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
4 years, 11 months Ago
Comments