മണിപ്രവാളം

3 years, 4 months Ago | 3486 Views
പ്രാചീന മലയാള സാഹിത്യത്തിലെ അതിപ്രധാനമായ ഒരു കാവ്യ ശാഖയായി മണിപ്രവാളത്തെ കരുതുന്നു. എ.ഡി. 13, 14, 15 നൂറ്റാണ്ടുകൾ ആണ് ഇതിന്റെ പ്രഭാവ കാലം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ബലവത്തായ അടിത്തറ നിർമ്മിക്കാൻ ഈ കാവ്യപ്രസ്ഥാനത്തിന് കഴിഞ്ഞു. ചരിത്രപരവും ഭാഷാപരവുമായ സാഹചര്യങ്ങൾ മണിപ്രവാള സാഹിത്യത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ കണ്ടെത്താൻ സാധിക്കും.
സമൂഹത്തിൽ മേൽക്കൈയുണ്ടായിരുന്ന ത്രൈവർണിക സമുദായങ്ങളാണ് ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചത്. എട്ടാം ശതകത്തോടുകൂടിയുണ്ടായ ആര്യാധിനിവേശം കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ മാറ്റങ്ങൾക്ക് വഴിതെളിച്ചു. നമ്പൂതിരി - ബ്രാഹ്മണ സമുദായം ആധിപത്യം നേടിയെടുക്കുകയും ചാതുർവർണ്ണ്യം പ്രബലപ്പെടുകയും ചെയ്തു. ഉപരിവർഗ്ഗ ഭാഷയായ സംസ്കൃതം മലനാട്ടു തമിഴ്നാട് (കേരള ഭാഷ) ചേർന്ന് ഒരു വ്യാപാര ഭാഷ - ഭാഷമിത്രം രൂപപ്പെടുകയുണ്ടായി. ഇതിന്റെ സാഹിത്യരൂപമാണ് മണിപ്രവാളം.
'ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം' എന്നാണ് ലീലാതിലകകാരൻ മണിപ്രവാളത്തിനും ലക്ഷണം. ഭാഷാ എന്നതുകൊണ്ട് കേരള ഭാഷയെയും സംസ്കൃതം എന്നതുകൊണ്ട് വിഭക്ത്യത സംസ്കൃതത്തേയും യോഗം എന്നതുകൊണ്ട് സഹൃദയ ഹൃദയാഘാതകരമായ ചേർച്ചയുമാണ് വിവക്ഷിക്കുന്നതെന്ന് ലീലാതിലകകാരൻ പറയുന്നുണ്ട്. മണിപ്രവാള കാവ്യങ്ങളുടെ ആരംഭം തോലൻ എന്ന കവിയുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞു വരുന്നത്. അദ്ദേഹത്തിന്റെതായി പറഞ്ഞുവരുന്ന മണിപ്രവാള പദ്യങ്ങൾ "സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ" എന്ന ഗ്രന്ഥത്തിൽ ഇളംകുളം കുഞ്ഞൻപിള്ള ഉദ്ധരിച്ചു കാണുന്നു. കൂത്തും കൂടിയാട്ടവും ചില പരിഷ്അകാരങ്ങളോടെ രംഗത്തവതരിച്ചപ്പോൾ വിദൂഷകൻ പ്രതിസ്ലോകങ്ങൾ ചൊല്ലുന്നത് മണിപ്രവാളത്തിലാക്കുകയുണ്ടായി. ഇതിന്റെ ഉത്തരവാദിത്വവും തോലാനിലാണ് ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൂടിയാട്ടത്തിലെ നിരവധി മണിപ്രവാള പദ്യങ്ങൾ ഈ കാവ്യശാഖയുടെ പ്രാചീന മാതൃകകളായി തീരുന്നു.
പൈശികതന്ത്രം എന്ന കൃതി ലീലാതിലകകാരൻ പറയുന്ന മണിപ്രവാള ലക്ഷണങ്ങൾ തികഞ്ഞ രചനയാണ്. അനംഗസേന എന്ന ഗണിക്കയ്ക്ക് അമ്മ നൽകുന്ന ഉപദേശമാണ് കാവ്യവിഷയം. വൈശികതന്ത്രം എന്ന പ്രാചീന മണിപ്രവാള രചനയും അച്ചി ചരിത്രങ്ങളും (ഉണ്ണിയാടിചരിതം, ഉണ്ണിയച്ചി ചരിതം ഉണ്ണിച്ചിരുതേവീചരിതം) മണിപ്രവാള ലഘുകാവ്യങ്ങളായ ചെറിയച്ചി, ഇട്ടിയച്ചി, ഉത്തരാചന്ദ്രികാ മേദിനി വെണ്ണിലാവ് എന്നിവയും ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, എന്നീ സന്ദേശ കാവ്യങ്ങളുമടങ്ങുന്ന ലക്ഷണമൊത്ത മണിപ്രവാളസാഹിത്യം, 'ചന്ദ്രോത്സവം' എന്ന കൃതിയുടെ കാലം വരെ കാണാനാവും. ലീലാതിലക വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നത് ഈ കൃതികൾ മാത്രമാണ്. അനന്തര കാലത്തുണ്ടായ രാമായണം ചമ്പു, നൈഷധം ചമ്പു, രാജരത്നാവലീയം തുടങ്ങിയവയിലെ ഭാഷ ആദിഘട്ട കൃതികളിൽ നിന്നും ഏറെ മാറിയിരിക്കുന്നതായി കാണാനാകും.
നമ്മുടെ മണിപ്രവാള സാഹിത്യം പരിശോധിച്ചാൽ അവയ്ക്ക് ചില പൊതു സ്വഭാവസവിശേഷതകൾ കാണാം. ഒന്നാമത്തേത്, അവയുടെ രചയിതാക്കൾ സംസ്കൃതം മാതൃഭാഷയായിരുന്ന നമ്പൂതിരിമാരും അവരോടു ബന്ധപ്പെട്ട ഉന്നത ജാതിക്കാരുമായിരുന്നു. രണ്ടാമത്തെ സവിശേഷത പ്രതിപാദ്യത്തിന്റെ പ്രത്യേകതയാണ്. പ്രാചീന മണിപ്രവാള കാവ്യങ്ങൾ ദേവദാസിപ്രകീർത്തനങ്ങളാണ്. സംഭോഗശൃഗാരാമാണ് അംഗീയായ രസം. പ്രാചീന മണിപ്രവാള കൃതികളുടെ മൂന്നാമത്തെ സവിശേഷ സമകാലിക ജീവിതത്തേ ഒരളവുവരെ അവ പ്രതിഫലിപ്പിച്ചു എന്നതാണ്. കേരളത്തിന്റെ ജനങ്ങളുടെ ജീവിതരീതിയോ മണിപ്രവാള പ്രതികളെ പോലെ മറ്റൊരു സാഹിത്യകൃതിയിലും സമഗ്രമായി ആവിഷ്കരിച്ചിട്ടില്ല. സുഖലോലുപതയിൽ കഴിഞ്ഞിരുന്ന സമ്പന്ന വിഭാഗത്തിന്റെ സാഹിത്യ വിനോദമായിരുന്നു മണിപ്രവാളകൃതികൾ.
കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശുവാൻ പല മണിപ്രവാള ഭാഗങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. കോക സന്ദേശത്തിൽ കൊടുങ്ങല്ലൂർ - കൊച്ചി പ്രദേശങ്ങൾ ഉൾപ്പെടുന്ന മധ്യ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും ഭൂമിശാസ്ത്രവും ധാരാളമായി സൂചിപ്പിക്കുന്നുണ്ട്. ചരിത്രം ഒന്നും സന്ദേശത്തിലും ചരിത്രം ചരിത്രത്തിലും പരാമർശിക്കുന്നുണ്ട്.
സാമൂഹികവും സാംസ്കാരികവും ചരിത്രപരവും ഭാഷാപരവുമായ മണിപ്രവാള കൃതികൾക്ക് പ്രാധാന്യമുണ്ട്. ജീർണ്ണ സംസ്കാരത്തിന്റെ യഥാർത്ഥ ചരിത്രം നിർവഹിക്കുകയും ആത്മനിഷ്ഠ രചനകളിലൂടെ. കാവ്യാവപര്യ നിർവഹിക്കുകയും ചെയ്ത മണിപ്രവാള കവികൾ മലയാള ഭാഷയ്ക്ക് നൽകിയ സേവനങ്ങളെ വിലകുറച്ചു കാണുവാൻ നമുക്കാവില്ല. ആധുനിക മലയാളത്തിന്റെ രൂപവത്കരണത്തിൽ മണിപ്രവാള രചനകൾ നൽകിയ സംഭാവനകൾ ഒന്നു കൊണ്ടുമാത്രം ഈ കാവ്യശാഖയോടു നാം കടപ്പെട്ടിരിക്കുന്നു.
Read More in Organisation
Related Stories
എസ്.എം.എസ്.അയക്കാൻ സൗജന്യ വെബ്സൈറ്റ്
3 years, 7 months Ago
ഇന്ത്യൻ ദേശീയതയുടെ വാനമ്പാടി സരോജിനി നായിഡു
2 years, 7 months Ago
പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
3 years, 3 months Ago
മേയ് ഡയറി
2 years, 10 months Ago
ബ്രസീലിൽ നിന്ന് കേരളത്തിൽ കപ്പ (മരച്ചീനി) വന്ന വഴി
11 months, 3 weeks Ago
മെയ് ഡയറി
3 years, 9 months Ago
Comments