Thursday, April 10, 2025 Thiruvananthapuram

ഇന്ത്യ മാത്രമല്ല, ഈ അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

banner

3 years, 7 months Ago | 343 Views

ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. 1947 ഓഗസ്റ്റ് 15, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പിറവിയെ അടയാളപ്പെടുത്തിയ ദിവസമാണ്. സ്വന്തം നാട്ടിലോ വിദേശത്തോ താമസിക്കുന്ന ഓരോ ഇന്ത്യക്കാരും ഈ ദിവസം വളരെ അഭിമാനത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്നു.

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമല്ല, മറ്റ് അഞ്ച് രാജ്യങ്ങളുമുണ്ട് എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങള്‍ റിപബ്ലിക് ഓഫ് കോംഗോ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ബഹ്‌റൈന്‍, ലിചെന്‍സ്റ്റൈന്‍ എന്നിവയാണ്.

റിപബ്ലിക് ഓഫ് കോംഗോ

1960 ഓഗസ്റ്റ് 15 ന് കോംഗോ റിപബ്ലിക്ക് ഫ്രഞ്ച് കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് സ്വാതന്ത്ര്യം നേടി. മധ്യ ആഫ്രിക്കൻ രാജ്യം 1880 ല്‍ ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായി. ആദ്യം ഫ്രഞ്ച് കോംഗോ എന്നും 1903 ല്‍ മിഡില്‍ കോംഗോ എന്നും അറിയപ്പെട്ടു.  ഈ ഓഗസ്റ്റ് 15 ന് കോംഗോ അറുപത്തിരണ്ടാം സ്വാതന്ത്ര്യദിനമണ് ആഘോഷിക്കുന്നത്.

ഉത്തര കൊറിയ

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ സഖ്യകക്ഷികള്‍ കൊറിയന്‍ ഉപദ്വീപിനെ മോചിപ്പിച്ച ശേഷം 1945 ഓഗസ്റ്റ് 15 ന് ഉത്തര കൊറിയ ജപ്പാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി. മൂന്ന് വര്‍ഷത്തിന് ശേഷം 1948 ഓഗസ്റ്റ് 15 ന് സര്‍ക്കാര്‍ രൂപീകരിക്കുകയും രാജ്യത്തിന് ഡെമോക്രാറ്റിക് പീപിള്‍സ് റിപബ്ലിക് ഓഫ് കൊറിയ എന്ന് പേര് നല്‍കുകയും ചെയ്തു. സോവിയറ്റ് അനുകൂല കിം ഇല്‍-സുംഗ് രാജ്യത്തെ ആദ്യത്തെ പരമോന്നത നേതാവായി. ഉത്തരകൊറിയ സ്വാതന്ത്ര്യദിനം ചോഗുഖെബാംഗുയി നാഷണല്‍ അല്ലെങ്കില്‍ ലിബറേഷന്‍ ഓഫ് ഫാദര്‍ലാന്റ് ദിനമായി ആഘോഷിക്കുന്നു.

ദക്ഷിണ കൊറിയ

അമേരിക്കൻ നിയന്ത്രണ മേഖല ഏകീകരിക്കുകയും സോവിയറ്റ് യൂണിയന്‍ നിയന്ത്രിത പ്രദേശം പരാജയപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് 1948 ഓഗസ്റ്റ് 15 ന് ദക്ഷിണ കൊറിയയില്‍ ഒരു യുഎസ് അനുകൂല സർക്കാർ സ്ഥാപിക്കപ്പെട്ടു. ദക്ഷിണ കൊറിയയെ റിപബ്ലിക് ഓഫ് കൊറിയ എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത്. സിങ്മാന്‍ റീ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി. ഓഗസ്റ്റ് 15 ന് ദേശീയ അവധി ദിനമായി ഗ്വാങ്‌ബോക്ജിയോള്‍ പ്രഖ്യാപിച്ചു. വെളിച്ചം തിരിച്ചെത്തിയ ദിവസം എന്നാണ് വിവര്‍ത്തനത്തിലൂടെ ഈ വാക്കിന് അര്‍ത്ഥം വരുന്നത്.

ബഹ്‌റൈന്‍

1971 ഓഗസ്റ്റ് 15 ന് ബഹ്‌റൈന്‍ ജനസംഖ്യയില്‍ ഐക്യരാഷ്ട്രസഭ നടത്തിയ സര്‍വേയ്ക്ക് ശേഷം ബഹ്‌റൈന്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികളില്‍ നിന്ന് സ്വാതന്ത്ര്യം നേടി. എന്നിരുന്നാലും, മുന്‍ ഭരണാധികാരി ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സിംഹാസനത്തിലിറങ്ങിയ ദിവസത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 16 ന് ബഹ്‌റൈന്‍ ദേശീയ ദിനം ആഘോഷിക്കുന്നു.

ലിചെന്‍സ്റ്റൈന്‍

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലിചെന്‍സ്റ്റൈന്‍. 1866 ല്‍ ജര്‍മ്മന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുകയും 1940 മുതല്‍ ഓഗസ്റ്റ് 15 നെ ദേശീയ ദിനമായി ആചരിക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 16 ന് ഫ്രാന്‍സ്-ജോസഫ് രണ്ടാമന്‍ രാജകുമാരന്റെ ജന്മദിനവുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. ആഗസ്റ്റ് 15 ന് ദേശീയ ദിനം ആഘോഷിക്കാന്‍ ലിചെന്‍സ്റ്റൈന്‍ തീരുമാനിച്ചു.



Read More in World

Comments