ബിരുദതലത്തില്‍ ശാസ്ത്രം പഠിക്കാം : 80,000 രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ്പ്.

3 years, 6 months Ago | 443 Views
ബിരുദതലത്തില്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ നല്കുന്ന ആകര്‍ഷകമായ സ്കോളര്‍ഷിപ്പിന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. 'ഇന്നൊവേഷന് ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേഡ് റിസര്‍ച്ച്' (ഇന്‍സ്പയര്‍) എന്ന പദ്ധതിയുടെ ഭാഗമായ, 'സ്കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍' (ഷീ) ആണ് പ്രതിവര്‍ഷം 80,000 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കാനുള്ള അവസരം സയന്‍സ് ബിരുദവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.
2021ല്‍ 12ാം ക്ലാസ് പരീക്ഷ അംഗീകൃത ബോര്‍ഡില്‍നിന്നു ജയിച്ചവര്‍ക്ക് അധിക യോഗ്യതാ വ്യവസ്ഥയ്ക്കു വിധേയമായി അപേക്ഷിക്കാം. 2021 - 22ല്‍ അംഗീകൃത കോളേജില്‍/സര്‍വകലാശാലയില്‍/സ്ഥാപനത്തില്‍ നാച്വറല്‍/ബേസിക് സയന്‍സ് വിഷയമെടുത്ത് ബി.എസ്സി., ബി.എസ്., ഇന്റഗ്രേറ്റഡ് എം.എസ്സി., ഇന്റഗ്രേറ്റഡ് എം.എസ്. തുടങ്ങിയവയില്‍ ഒന്നില്‍ പഠിക്കണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫറിക് സയന്‍സസ്, ഓഷ്യന്‍ സയന്‍സസ് എന്നിവയിലൊന്നെടുത്താകണം പഠനം. പ്രായം 17നും 22നും ഇടയില്‍.
അധികയോഗ്യത വ്യവസ്ഥ: 2021ല്‍ പ്ലസ് ടു പരീക്ഷയില്‍ തന്റെ ബോര്‍ഡില്‍ മുന്നിലെത്തിയ ഒരുശതമാനം വിദ്യാര്‍ഥികളില്‍ ഉള്‍പ്പെട്ടിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്താന്‍ 2020ല്‍ വേണ്ടിയിരുന്ന കട്ട് ഓഫ് പെര്‍സന്റേജ് സ്കോര്‍ onlineinspire.gov.in ലുണ്ട്. 2021ന് ബാധകമായ കട്ട് ഓഫ് ഉടന്‍ പ്രസിദ്ധപ്പെടുത്തും. കൂടാതെ, നാച്വറല്‍/ബേസിക് സയന്‍സ് വിഷയമെടുത്ത് ബി.എസ്സി., ബി.എസ്., ഇന്റഗ്രേറ്റഡ് എം.എസ്സി., ഇന്റഗ്രേറ്റഡ് എം.എസ്. തുടങ്ങിയവയില്‍ ഒന്നില്‍ പഠിക്കുന്ന (i) ജെ.ഇ.ഇ. മെയിന്‍/അഡ്വാന്‍സ്ഡ്, നീറ്റ് യു.ജി. എന്നിവയിലൊന്നില്‍ 10,000ത്തിനുള്ളില്‍ നേടിയവര്‍ (ii) കെ.വി.പി.വൈ. ഫെലോസ് (iii) എന്‍.ടി.എസ്.ഇ. സ്കോളര്മാര് (iv) ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് മെഡലിസ്റ്റുകള്‍ (v) ജഗദീശ് ബോസ് നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്മാര് എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രതിവര്‍ഷം 80,000 രൂപ സ്കോളര്‍ഷിപ്പായി ലഭിക്കും. 60,000 രൂപ പണമായി നല്‍കും. 20,000 രൂപ മെന്റര്‍ഷിപ്പ് ഗ്രാന്റാണ്. ബിരുദത്തിനുശേഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളര്‍ഷിപ്പ് തുടര്‍ന്ന് ലഭിക്കും.
വിവരങ്ങള്‍ക്ക്: onlineinspire.gov.in
അവസാന തീയതി: ജനുവരി 31.
Read More in Opportunities
Related Stories
മലബാർ ക്യാൻസർ സെൻററിൽ 16 ഒഴിവ്
4 years, 2 months Ago
C-DIT: 18 ഒഴിവ്
4 years, 2 months Ago
കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിൽ ടെക്നിക്കൽ അസിസ്റ്റൻറ്
4 years, 3 months Ago
യു.എ.ഇ യിൽ നഴ്സുമാർക്ക് അവസരം
4 years Ago
എൻ.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു
3 years, 10 months Ago
പൊതുമേഖല ബാങ്കുകളില്‍ സ്പെഷലിസ്റ്റ് ഓഫിസറാകാന്‍ അവസരം.
3 years, 7 months Ago
187 തസ്തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി.
3 years, 7 months Ago
Comments