Saturday, April 19, 2025 Thiruvananthapuram

ഒരേ ഭൂമി ഒരേ ആരോഗ്യം : ജി 7 ഉച്ചകോടിയില്‍ മോദി

banner

3 years, 10 months Ago | 365 Views

കൊവിഡെന്ന മഹാവിപത്തിനെതിരെ ലോകം ഒന്നിച്ചു പോരാടി ജയിക്കണമെന്ന ആഹ്വാനവുമായി ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി 'ഒരേ ഭൂമി, ഒരേ ആരോഗ്യം' എന്ന നയമാണ് സ്വീകരിക്കേണ്ടതെന്ന് മോദി പ്രസ്താവിച്ചു. ബ്രിട്ടനില്‍ നടക്കുന്ന ഉച്ചകോടിയുടെ ഔട്ട്റീച്ച്‌ സെഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ ട്രിപ്പ് കരാറില്‍ ഇളവ് നൽകണമെന്ന ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും സംയുക്തനിര്‍ദേശത്തെ ജി-7 രാജ്യങ്ങള്‍ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇതു കൂടാതെ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു. ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഇന്ന് രണ്ട് സെഷനുകളില്‍ കൂടി പ്രധാനമന്ത്രി സംസാരിക്കും.



Read More in World

Comments