ഇ- സേവനം; എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനത്തിന് ഏകീകൃത പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍

3 years, 10 months Ago | 457 Views
എല്ലാ വകുപ്പുകളുടേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 'ഇ- സേവനം' എന്ന ഏകീകൃത പോര്‍ട്ടല്‍ സജ്ജീകരിക്കുന്നു. https://www.services.kerala.gov.in/ എന്നാണ് അഡ്രസ്. ആദ്യഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ 500ലധികം സേവനങ്ങള്‍ ഇ-സേവനം മുഖേന ലഭ്യമാകും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, കുട്ടികള്‍, യുവജനങ്ങള്‍, നൈപുണ്യ വികസനം, സാമൂഹ്യ സുരക്ഷ പെന്ഷന്, പൊതു ഉപയോഗ സേവനങ്ങള്‍, മറ്റു സേവനങ്ങള്‍ എന്നിങ്ങനെ ഒന്‍പതെണ്ണമായി തരം തിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.
ഇതിനു പുറമേ, 450 സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ എം-സേവനം( m-Sevanam) എന്ന മൊബൈല്‍ ആപ്പും തയ്യാറായിക്കഴിഞ്ഞു. ഈ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നീ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ തിരക്കുകള്‍ നിയന്ത്രിക്കാനും കൂടുതല്‍ അനായാസമായും ഫലപ്രദമായും സേവനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കാനും ഈ ഏകീകൃത സംവിധാനം സഹായകമാകുമെന്നാണ് പ്രതീക്ഷ.
ഇതിനു പുറമേ കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടല്‍ ആയ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന ഓണ്ലൈന്സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന http://dashboard.kerala.gov.in/ എന്ന സര്‍വീസ് ഡാഷ്ബോര്‍ഡും വികസിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പുറപ്പെടുവിയ്ക്കുന്ന, സര്‍ക്കുലറുകള്‍, ഓര്‍ഡറുകള്‍ അറിയിപ്പുകള്, വിജ്ഞാപനങ്ങള്‍ ടെന്‍ഡറുകള്‍ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ഡോക്യുമെന്റ് റെപ്പോസിറ്റോറി പോര്‍ട്ടലും കേരള സ്റ്റേറ്റ് പോര്‍ട്ടലിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
Read More in Kerala
Related Stories
കേരളത്തിന് ആശങ്കയായി ചുഴലിക്കാറ്റ് : ടൗട്ടെ
4 years, 3 months Ago
റേഷന്‍ കാര്‍ഡും സ്മാര്‍ട്ട് ആകുന്നു; റേഷനൊപ്പം അവശ്യ സാധനങ്ങളും വാങ്ങാം
3 years, 10 months Ago
സ്വപ്ന സാക്ഷാത്കാരം വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
3 months, 2 weeks Ago
ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം: വ്യവസ്ഥകള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍
3 years, 2 months Ago
കേരള പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
3 years, 1 month Ago
ബുധനാഴ്ചകളിൽ സർക്കാർ ജീവനക്കാരും അധ്യാപകരും ഖാദി ധരിക്കണമെന്ന് ഉത്തരവ്
3 years, 7 months Ago
Comments