മെയ് ഡയറി
.jpg)
3 years, 9 months Ago | 385 Views
മെയ് 01
ലോകത്ത് തന്നെ ഏറ്റവും ഉയർന്ന വർദ്ധന. ഒരു ദിവസം നാലുലക്ഷം പേർക്ക് കോവിഡ്.
ഗുജറാത്ത് കോവിഡ് ആശുപത്രിയിൽ തീ പിടിച്ച് 18 മരണം.
ഓക്സിജൻ കിട്ടാതെ ഡൽഹി ആശുപത്രീയിൽ 12 മരണം.
റഷ്യയുടെ സ്പുട്നിക് വാക്സിന്റെ 1.50 ലക്ഷം ഡോസ് ഇന്ത്യയിലെത്തി.
സി.ബി.എസ് .ഇ. പത്താം ക്‌ളാസ്സ് ഫലം ജൂൺ 20- ന് . സിത്താർ മാന്ത്രികൻ പണ്ഡിറ്റ് ദേബു ചൗദരി അന്തരിച്ചു.
മെയ് 02
കേരളത്തിൽ ചരിത്രം കുറച്ച് എൽ.ഡി.എഫ്. തുടർഭരണം.
എൽ.ഡി.എഫ്. - 99 യു.ഡി.എഫ്. 41. ബി.ജെ.പി. സീറ്റ് നേടിയില്ല.
തമിഴ്‌നാട്ടിൽ ഡി.എം.കെ. നേടി. ആസാമിൽ ചരിത്രം കുറിച്ച് ബി.ജെ.പി.,
പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് മൂന്നാംതവണയും അധികാരത്തിലേക്ക്.
മാർച്ചിലെയും ഏപ്രിലിലെയും ജി.എസ്.ടി.ആർ. - 3 ബി - പിഴ കേന്ദ്ര സർക്കാർ ഒഴിവാക്കി. നികുതി വൈകി അടയ്ക്കുന്നവർക്കും പിഴ ഉണ്ടാവില്ല.
മെയ് 03
മുൻ മന്ത്രിയും കേരള കോൺഗ്രസ്സ് (ബി.) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ള അന്തരിച്ചു.
തൊഴിലവസരങ്ങൾക്ക് ആദ്യ പരിഗണന - മുഖ്യമന്ത്രി.
കോവിഡ് രണ്ടാം തരംഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യപിച്ചതോടെ ഏപ്രിൽ മാസത്തിൽ എഴുപത്തിയഞ്ച് ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി - സി.എം.ഐ.ഇ (സെന്റർഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി ) റിപ്പോർട്ട്.
മെയ് 04
മാർത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ആന്തരിച്ചു.
അടുത്ത പത്ത് വർഷത്തേയ്ക്ക് ജനങ്ങളെ കൂട്ടിയിണക്കാനും വാണിജ്യ, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം തുടങ്ങിയ മേഖലകളിലേ സഹകരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പിട്ടു.
മെയ് 05
സംവരണ പരിധി അമ്പത് ശതമാനം മറികടക്കരുതെന്ന് - സുപ്രീംകോടതി.
കോവിഡ് വാക്സിൻ പാഴാക്കാത്ത കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയും, നഴ്‌സുമാരേയും അഭിനന്ദിച്ച് പ്രധാനമന്ത്രി.
റിസർവ് ബാങ്ക് കോവിഡ് ആശ്വാസമായി ആരോഗ്യ മേഖലയ്ക്ക് അമ്പതിനായിരം കോടിയുടെ കുറഞ്ഞ പലിശയുള്ള വായ്പാ പാക്കേജ് അനുവദിച്ചു.
തൃണമൂൽ കോൺഗ്രസ്സ് അദ്ധ്യക്ഷ മമത ബാനർജി തുടർച്ചയായി മൂന്നാമതും പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു.
മെയ് 06
കോവിഡ് ചികിത്സ വിവേചനമില്ലാതെ ലഭ്യമാക്കണമെന്ന് ഹൈകോടതി.
മുൻ കേന്ദ്ര മന്ത്രിയും ഉത്തരേന്ത്യയിലെ പ്രമുഖ ജാട്ട് നേതാവുമായ അജിത് സിംഗ് ആന്തരിച്ചു.
കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരങ്ങൾ പ്രഖ്യപിച്ചു. മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്പാനിഷ് ടെന്നീസ് സെൻസേഷൻ റാഫേൽ നദാലും മികച്ച വനിതാ താരത്തിനുള്ള അവാർഡ് ജാപ്പനീസ് സൂപ്പർ വിമൻ നവോമി ഒസാക്കയും സ്വന്തമാക്കി.
മെയ് 07
കേരളത്തിൽ ഒമ്പത് ദിവസം നീളുന്ന സമ്പൂർണ്ണ ലോക്ഡൗൺ പ്രാഖ്യാപ്പിച്ചു.
തമിഴ്‌നാട്ടിൽ ഡി.എം.കെ. നേതാവും കരുണാനിധിയുടെ പുത്രനുമായ എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റു.
പരസ്യ ചിത്രങ്ങൾ സംഗീതം നൽകി ശ്രദ്ധേയനായ പ്രമുഖ സംഗീതസംവിധായകൻ വൻരാജ് ഭാട്ടിയ അന്തരിച്ചു.
മെയ് 08
കോവിഡ് ചികിത്സയിൽ വൻനേട്ടം കുറിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2-ഡിഓക്സി-ഡി ഗ്ളൂക്കോസ് (2-ഡി.ജി.) എന്ന മരുന്ന് അടിയന്തരമായി ഉപയോഗിക്കാൻ - ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി.
ചൈനയുടെ അഞ്ച് വർഷം മുമ്പുള്ള സൈനിക രേഖകൾ പുറത്ത്. കോവിഡിനെ ജൈവായുധമാക്കാൻ സൈനിക ശാസ്ത്രജ്ഞർ പദ്ധതിയിട്ടതായ റിപ്പോർട്ടുകൾ ആണ് പുറത്തുവന്നത്.
മെയ് 09
ചൈനയുടെ റോക്കറ്റ് ഭീമൻ തീഗോളമായി മാലിദ്വീപിനടുത്ത് കടലിൽ വീണു. ആളപായമില്ല.
ആസാം മുഖ്യമന്ത്രിയായി ഹിമന്തബിശ്വ ശർമ്മ അധികാരമേറ്റു.
അടിയന്തിര ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ എത്താതെതന്നെ പരാതി നൽകാൻ കിയോസ്‌ക് സംവിധാനം ഏർപ്പെടുത്തി ആദ്യത്തേത് കൊച്ചിയിലായിരിക്കും. - സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
മെയ് 10
പ്രമുഖ ചലച്ചിത്ര സംവിധായകൻ ഡെന്നീസ് ജോസഫ് അന്തരിച്ചു.
കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നീട്ടിവച്ചു. പുതിയ ആൾ വരുന്നത് വരെ സോണിയഗാന്ധി തുടരും.
രാജ്യത്ത് വെന്റിലേറ്റർ ക്ഷാമം രൂക്ഷമായിരിക്കെ കുറഞ്ഞ വിലയ്ക്ക് വെന്റിലേറ്ററുകൾ വികസിപ്പിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റർ. പൊതു വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന വെന്റിലേറ്റർ ഒരു ലക്ഷം രൂപയ്ക്കാണ് വി.എസ് .എസ് .സി. വിൽക്കുന്നത്.
മെയ് 11
ആറുതവണ മന്ത്രിയായി, കേരളത്തിന്റെ അമ്മായായി മാറിയ രക്ത നക്ഷത്രം കെ.ആർ.ഗൗരി 'അമ്മ അന്തരിച്ചു.
ഇസ്രായേലിൽ ഷെല്ലാക്രമണം. ഇടുക്കി കീരിത്തോട് സ്വദേശി നഴ്‌സ് സൗമ്യ കൊല്ലപ്പെട്ടു.
എഴുത്തിലും അഭിനയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച മാടമ്പ് കുഞ്ഞുകുട്ടൻ (ശങ്കരൻ നമ്പൂതിരി ) അന്തരിച്ചു.
മെയ് 12
ഗാസയിൽ ഇസ്രായേൽ കൂട്ടക്കുരുതി. 43 പാലസ്തീനികൾ കൊല്ലപ്പെട്ടു.
കാലവർഷത്തിനുമുൻബെ ചുഴലിക്കാറ്റായ ഗൗട്ടേ വരുന്നതായി കാലാവസ്ഥ മുന്നറിയിപ്പ്.
ലോക അത്‍ലറ്റിലെ മൂന്നാം റാങ്കിൽ ഒരു മലയാളി. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഹനാൻ ആണ് അത്ഭുതം സൃഷ്ടിച്ചത്.
മെയ് 13
ഗൗട്ടേ ചുഴലിക്കാറ്റ് കണ്ണൂരിനടുത്ത്. കനത്തമഴ.
കോവിഡ് അതി രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ആണ്.
സിനിമ നടൻ പി. സി ജോർജ് അന്തരിച്ചു.
മെയ് 14
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിനരികെ കരയുദ്ധത്തിൽ ഇസ്രായേൽ. വംശീയ അക്രമം വ്യാപകം. ഗാസയിൽ 103 പേർ മരിച്ചു. ഇസ്രയേലിൽ 7 പേരും മരിച്ചു.
പി.എം. കിസാൻ പദ്ധതിയുടെ എട്ടാം ഗഡു അനുവദിച്ചു. 9.50 കോടിയിലേറെ കർഷകർക്കായി 20,668 കോടി രൂപ അനുവദിച്ചു.
കോവിഡ് - സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ റദ്ദാക്കുന്നു.
മെയ് 15
അറബിക്കടലിലെ ഗൗട്ടേ ചുഴലിക്കാറ്റ് നൂറിലധികം വീടുകൾ തകർന്നു 1500 കുടുംബങ്ങൾ ക്യാമ്പുകളിൽ. തീരദേശ റോഡുകൾ ഒഴുകിപ്പോയി.
കാൻസർ രോഗം കാർന്നു തിന്നിട്ടും തളരാതെ മറ്റുള്ളവർക്ക് പ്രചോദനമായ നന്ദു മഹാദേവ അന്തരിച്ചു.
മുൻ കേരള ഗവർണ്ണറും മുതിർന്ന കോൺഗ്രസ് നേതാവുമായ ആർ. എൽ. ഭാട്ടിയ അന്തരിച്ചു.
മെയ് 16
ഓക്സിജൻ കിട്ടാതെ ഗോവ മെഡിക്കൽ കോളജിൽ എട്ടു കോവിഡ് രോഗികൾ മരിച്ചു.
കനത്ത മഴയിൽ വ്യാപക നാശനഷ്ടം. 12 വീടുകൾ പൂർണ്ണമായും 212 വീടുകൾ ഭാഗികമായും തകർന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ 197 പേർ.
ഗുരുതരാവസ്ഥയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് നൽകുന്ന റെംഡിസിവർ മരുന്ന് 75,000 വയൽസ് കൂടി കേരളത്തിന് അനുവദിച്ചു.
മെയ് 17
മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയോടെ ഗൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിൽ കടന്നു. ഒന്നരലക്ഷം ആൾക്കാരെ മാറ്റിപ്പാർപ്പിച്ചു. മഹാരാഷ്ട്രയിൽ ആറുപേർ മരിച്ചു.
അന്യസംസ്ഥാന ലോട്ടറി കേരളത്തിന് തടയാം ചട്ടത്തിന് ഹൈക്കോടതി അംഗീകാരം.
നിലവിലെ ഒന്നാം നമ്പർതാരം നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് സ്പാനിഷ് താരം റാഫേൽ നദാൽ ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് കിരീടം സ്വന്തമാക്കി.
അറുപത്തിഒമ്പതാമത് മിസ് യൂണിവേഴ്സ് ആയി മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ. മൂന്നാംതവണയാണ് മെക്സിക്കൻ സ്വദേശി മിസ്സ് യൂണിവേഴ്സ് ആകുന്നത്.
മെയ് 18
പൊതുവിദ്യാലയ പ്രവേശനത്തിന് തുടക്കം. പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ലഭിക്കും. ഒന്നാം ക്‌ളാസ് മുതൽ ഒമ്പതാം ക്‌ളാസ് വരെ ഓൾ പാസ്.
മുംബൈയിൽ ബാർജ് മുങ്ങി 127 പേരെ കാണാതായി. പുതിയ മന്ത്രിസഭയിൽ മുൻ ആരോഗ്യ മന്ത്രി ശൈലജയും ഇല്ല.
മെയ് 19
സത്യപ്രതിജ്ഞക്ക് കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം - ഹൈക്കോടതി
യു.എ.ഇയിൽ വിദേശികൾക്ക് സ്വന്തം കമ്പനി തുടങ്ങാം. നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽവരും. ഇതുവരെ യു.എ.ഇ പൗരന്മാരുടെ ഓഹരി പങ്കാളിത്തത്തോടു കൂടിയ കമ്പനികൾ തുടങ്ങാനാകുമായിരുന്നുള്ളൂ.
മുംബൈ കടലിൽ ബാർജ് മുങ്ങി 22 മരണം. 51 പേരെ കാണാനില്ല. തൊഴിലാളികളിൽ മലയാളികളും. 325 പേരെ രക്ഷപ്പെടുത്തി.
ആശങ്കയായി ബ്ലാക്ക് ഫംഗസ് രാജ്യത്ത് 13 സംസ്ഥാനങ്ങളിൽ രോഗബാധ. പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാൻ.
മെയ് 20
പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ധനകാര്യം കെ. എൻ. ബാലഗോപാൽ, വ്യവസായം - പി രാജീവ്, ആരോഗ്യം - വീണ ജോർജ് ദേവസ്വം - കെ. രാധാകൃഷ്ണൻ, വിദ്യാഭ്യാസം - വി. ശിവൻകുട്ടി, പൊതുമരാമത്ത്, ടൂറിസം - മുഹമ്മദ് റിയാസ്, തദ്ദേശം - എം വി ഗോവിന്ദൻ, ഉന്നതവിദ്യാഭ്യാസം ഡോ. ആർ. ബിന്ദു, സഹകരണം വി. എൻ. വാസവൻ, ഫിഷറീസ് - സജി ചെറിയാൻ, പ്രവാസികാര്യം - വി അബ്ദുറഹ്മാൻ, കൃഷി - വി. പ്രസാദ് എന്നിവരാണ് നിയുക്ത മന്ത്രിമാർ. സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലായി അഡ്വക്കേറ്റ് കെ ഗോപാലകൃഷ്ണ കുറുപ്പിനെ നിയമിച്ചു.
മെയ് 21
ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയായി കണക്കാക്കാൻ കേന്ദ്രനിർദേശം. ബ്ളാക്ക് ഫംഗസ് അപകടകാരി. കരുതൽ വേണം.
സംസ്ഥാനത്തെ ലോക്കഡൗൺ മുപ്പതാം തീയതി വരെ നീട്ടി. പ്രതിദിന കോവിഡ് വ്യാപാന നിരക്ക് കുറഞ്ഞ തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നീ ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചു. കോവിഡ് വ്യാപനത്തിന്റെ വർദ്ധിച്ചതിനാൽ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ.
ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വനനശീകരണത്തിനെതിരായ ചിപ്കോ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ഗാന്ധിയൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു.
മെയ് 22
നിയമസഭാ പ്രതിപക്ഷ നേതാവായി വി. ഡി. സതീഷിനെ തിരഞ്ഞെടുത്തു.
എസ്. എസ്. എൽ. സി. യുടെ ഐടി പരീക്ഷകൾ ഒഴിവാക്കി.
നേപ്പാളിൽ പാർലമെന്റ് വീണ്ടും പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് നവംബറിൽ.
ബ്ളാക്ക് ഫംഗസ് രോഗികൾ കേരളത്തിൽ മുപ്പത്തിയാറായി. രാജ്യത്ത് 8848 വർദ്ധിച്ചു.
മെയ് 23
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ വേണ്ടെന്ന് വെക്കില്ല. തീയതി തീരുമാനം ജൂൺ ഒന്നിന്.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല യു.ജി.സി.യുടെ സ്ഥിരം അംഗീകാരം.
ഗൗട്ടേ ചുഴലിക്കാറ്റിൽപെട്ട് അറബികടലിൽ മുങ്ങിത്താഴുന്ന ബാർജ് - 305 കടലിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെത്തി. ആകെ മരണം 70 ആയി.
മെയ് 24
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. മൂന്നുപേരുടെ അഭാവത്തിൽ 136 പേർ സത്യപ്രതിജ്ഞ ചെയ്തു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പൂർണ്ണ ഉത്തരവാദിത്വം ഏൽക്കുന്നു - രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് രണ്ടാം തരംഗം കഴിഞ്ഞു മൂന്നാംവരവ് കൂടുതൽ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി.
മെയ് 25
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽ നിന്നുള്ള സി.പി.എം അംഗം എം. ബി രാജേഷിനെ തെരഞ്ഞെടുത്തു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോക്ടർ കെ. എം. എബ്രഹാമിനെ നിയമിച്ചു.
സുബോദ് കുമാർ ജോസഫ് സി.ബി.ഐ ഡയറക്ടറായി നിയമിതനായി. സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ.
മെയ് 26
കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24 ന് നടത്തും.
ഒ.എൻ.വി. സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന് . മൂന്നു ലക്ഷം രൂപയും ശിൽപ്പവുമാണ് അവാർഡ്.
യാസ് ചുഴലികാറ്റ് - ഒഡിഷയിലും ബംഗാളിലും കനത്ത നാശനഷ്ടം. ബംഗാളിൽ മൂന്നു ലക്ഷം വീടുകൾ തകർന്നു 4 മരണം.
മെയ് 27
കോവിഡ് ബാധിച്ച രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് മൂന്നു ലക്ഷം രൂപ ഒറ്റത്തവണയായി നൽകും. 18 വയസ്സുവരെ 2000 രൂപ മാസംതോറും നൽകും.
മഴക്കെടുതി, ജില്ലയിൽ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ട്വിറ്ററിനോട് കടുപ്പിച്ച് കേന്ദ്രം. ഇന്ത്യയെ ആവിഷ്കാര സ്വാതന്ത്ര്യം പഠിപ്പിക്കേണ്ടെന്ന് കേന്ദ്രസർക്കാർ.
മെയ് 28
കോവിഡ് സാമ്പത്തികപ്രതിസന്ധി തൊഴിലുകൾ സൃഷ്ടിച്ച് മറികടക്കും - ഗവർണ്ണർ.
യു.ഡി.എഫ്. ചെയർമാനായി പ്രതിപക്ഷനേതാവ് വി. ഡി. സതീശനെ തിരഞ്ഞെടുത്തു.
ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. വർദ്ധന 13 മുതൽ 16 ശതമാനം വരെ.
മെയ് 29
സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി.
ഇനിമുതൽ ചെക്ക്പോസ്റ്റിൽ കാത്തുനിൽക്കേണ്ട, പെർമിറ്റ് ഫീസ് ഓൺലൈനായി അടയ്ക്കാം. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്കുവാഹനങ്ങൾക്കും ബസുക്കൾക്കും ഏറെ പ്രയോജനം ഉള്ളതാണ് ഈ സംവിധാനം.
ഒ. എൻ. വി. പുരസ്കാരം നിരസിച്ച് വൈരമുത്തു. തുക ദുരിതാശ്വാസനിധിയിലേക്ക് വൈരമുത്തുവിന്റെ സംഭാവന രണ്ടര ലക്ഷം കൂടി.
ഇന്ത്യ-പാക് വെടിനിർത്തൽ അതിർത്തിയിൽ സമാധാനം കൈവരിച്ചെന്ന് കരസേനാ മേധാവി എം. എം നരവനെ.
മെയ് 30
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് നേരിട്ടുള്ള യാത്ര വിലക്ക് ജൂൺ 30 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ്.
കോവിഡിൽ 40 വയസ്സിനു താഴെയുള്ള മരിച്ചവരുടെ എണ്ണം 349.
ടീം ഇന്ത്യയായി പ്രവർത്തിച്ചതാണ് കഴിഞ്ഞ 7 വർഷം മാറ്റങ്ങൾ സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മെയ് 31
വീട് പാഠശാല ആക്കി 38 ലക്ഷം കുട്ടികൾ.
അടൂരിൽ നിന്നുള്ള സി.പി.ഐ അംഗം ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയി നിയമിതനായി.
സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ എണ്ണം 9205 പേർ.
വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി.
Read More in Organisation
Related Stories
സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
2 years, 4 months Ago
ഇ.എം.എസ് ധീഷണാശാലിയായ മാർക്കിസ്റ്റ് ആചാര്യൻ': പ്രകാശനം ചെയ്തു.
2 years, 7 months Ago
വെളിച്ചമില്ലാതെ പ്രപഞ്ചമില്ല
1 year, 8 months Ago
വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താം
1 year, 8 months Ago
കൊച്ചുപിള്ള വൈദ്യനെ കുറിച്ച് കൊച്ചുപിള്ള വൈദ്യൻ
3 years, 5 months Ago
Comments