Saturday, April 19, 2025 Thiruvananthapuram

ബാങ്കുകൾ -ഇടപാടുകൾ

banner

3 years, 1 month Ago | 282 Views

സാമ്പത്തിക ഇടപാടുകളുമായി രംഗത്തുള്ള ബാങ്കിങ്  മേഖല ഇന്ന് വളർന്നു വലുതായി പടർന്നുപന്തലിച്ചിരിക്കുകയാണ്.  വ്യവസ്ഥാപിക  ബാങ്കിങ്  രീതി രാജ്യത്ത് നടപ്പിലാക്കുന്നതിന് മുൻപുവരെ സ്വകാര്യവ്യക്തികൾ ആയിരുന്നു പണമിടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. കൊള്ള പലിശക്കാരും  സാമ്പത്തികലാഭം ലക്ഷ്യമിട്ടുള്ള വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മകളോ ആയിരുന്നു അവയെല്ലാം. വ്യവസ്ഥാപിത ബാങ്കിങ്ങ് സംവിധാനം നിലവിൽ വന്ന ശേഷമാണ് ധനേച്ഛയോടെ ഒരു വിഭാഗം നടത്തിവന്നിരുന്ന ചൂഷണങ്ങൾക്ക് വിരാമമായത്. വിവിധ ഘട്ടങ്ങൾ പിന്നിട്ട നമ്മുടെ ബാങ്കിങ്  രംഗം സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിരിക്കുകയാണിപ്പോൾ.  ഇന്ന് വീട്ടിലിരുന്നു തന്നെ എല്ലാവിധ ബാങ്കിങ് ഇടപാടുകളും നടത്താം എന്ന നിലയിലേക്ക് നാം എത്തിയിട്ടുണ്ട്. 

നാലു തരം ബാങ്കുകൾ

നമ്മുടെ രാജ്യത്ത് ബാങ്കുകളെ പ്രധാനമായും നാലു തരം ബാങ്കുകളായി തരംതിരിക്കാം.   ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും അടക്കമുള്ള വാണിജ്യബാങ്കുകൾ, സഹകരണബാങ്കുകൾ, നവലിബറൽ ബാങ്കുകൾ, റീജയണൽ  റൂറൽ ബാങ്കുകൾ എന്നിവയാണ് അവ.

പ്രവർത്തനകാര്യത്തിൽ  നാല് ബാങ്കുകളും വ്യത്യസ്തത പുലർത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നാലായി  തരം തിരിച്ചിട്ടുള്ളത്.  കേരളത്തിൽ ഇന്ന് രണ്ടു റൂറൽ റീയണൽ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവയാണവ. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് സിൻഡിക്കേറ്റ്  ബാങ്കിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.  ഇതിന്റെ  ആസ്ഥാനം കണ്ണൂരാണ്.   സൗത്ത് മലബാർ ഗ്രാമീൺ  ബാങ്ക്  ആകട്ടെ കാനറാ ബാങ്കിന്റെ നേതൃത്വത്തിലുലാണുള്ളത്.  ഇതിന്റെ അടിസ്ഥാനം ആകട്ടെ മലപ്പുറവും.

പ്രധാന ഇടപാടുകൾ 

ബാങ്കുകളിലെ പ്രധാനപ്പെട്ട ഇടപാടുകൾ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പകൾ നൽകലുമാണ്. നിക്ഷേപങ്ങൾ വിവിധ തരത്തിലുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ്  ബാങ്ക് അക്കൗണ്ട് സ്ഥിരനിക്ഷേപം, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയവയും എൻ.ആർ. ഇ -എൻ. ആർ.ഒ   തുടങ്ങിയ വിദേശ വിനിമയ നിക്ഷേപങ്ങളും ആണ്.   വായ്പകളും വിവിധ തരത്തിലുണ്ട്.  ഹ്രസ്വ കാല വായ്പകൾ,  മധ്യകാല വായ്പകൾ,  ദീർഘകാല വായ്പകൾ എന്നിവയ്ക്ക് പുറമേ ഭവന നിർമ്മാണ വായ്പ, വാഹനവായ്പ കച്ചവട വായ്പ, വ്യക്തിഗത വായ്പ, കാർഷിക വായ്പ, സ്വർണ്ണപ്പണയ വായ്പ തുടങ്ങിയവയാണവ. 



Read More in Organisation

Comments