Friday, Dec. 19, 2025 Thiruvananthapuram

അബുദാബിയെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തു

banner

3 years, 10 months Ago | 469 Views

ലോകത്ത് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. രാജ്യങ്ങളിലെ നഗരങ്ങളുടെ സുരക്ഷിതത്വ നിലവാരമളക്കുന്ന നംബിയോ സേഫ്റ്റി ഇന്‍ഡക്സ് 2022 ആണ് പട്ടിക പുറത്തു വിട്ടത്.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച്‌ , ലോകത്തിലെ സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് അബുദാബിയാണ്. 459 നഗരങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള പഠനത്തിനു ശേഷമാണ് പത്തു നഗരങ്ങളെ തെരഞ്ഞെടുത്തത്. ആദ്യ പത്തില്‍, ദുബായിയും ഷാര്‍ജയും ഉള്‍പ്പെടുന്നു. 88.4 ആണ് സൂചികയില്‍ അബുദാബിയുടെ സ്ഥാനം.



Read More in World

Comments