35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

3 years, 11 months Ago | 365 Views
ഇറ്റാലിയന്‍ ലീഗില്‍ 32 മത്സരങ്ങളില്‍ 28 ഗോളുമായി ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് താരം. ടീമിന്റെ രക്ഷകനായും എതിരാളികള്‍ക്ക് വില്ലനായും രണ്ട് പതിറ്റാണ്ടോളമായി പോര്‍ച്ചുഗല്‍ താരം വാഴുകയാണ്.
35-ാം വയസില്‍ ചരിത്രത്തിന്റെ പുസ്തക താളിലേക്ക് പേരെഴുതി ചേര്‍ത്തിരിക്കുന്നു റൊണാള്‍ഡൊ. സസൗളോയ്ക്കെതിരായ മത്സരത്തിലാണ് താരം പുതിയ റെക്കോര്‍ഡ് നേടിയത്.
മൂന്ന് രാജ്യങ്ങളില്‍, മൂന്ന് ക്ലബ്ബുകള്‍ക്കായി 100 ഗോള്‍ നേടുന്ന ആദ്യ താരമായി മാറി ക്രിസ്റ്റ്യാനൊ. ഫുട്ബോളില്‍ തന്നെ അപൂര്‍വ്വമായ ഒന്ന്. 131 മത്സരങ്ങളില്‍ നിന്ന് യുവന്റസിനായി ഗോളില്‍ സെഞ്ചുറി നേടിയതോടെയാണ് താരം പുതിയ ചരിത്രം കുറിച്ചത്.
Read More in Sports
Related Stories
കാല്പന്തുകൊണ്ട് മനംകവര്‍ന്ന് 10 വയസ്സുകാരന്
3 years, 9 months Ago
പ്രതീക്ഷയുടെ ദീപ പ്രയാണം തുടങ്ങി
4 years Ago
ചരിത്രമെഴുതി എമ്മ റഡുകാനോ
3 years, 7 months Ago
മേരി കോമിന് വിജയത്തുടക്കം
3 years, 8 months Ago
അപൂര്‍ണമായതും നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല
3 years, 10 months Ago
Comments