Friday, April 18, 2025 Thiruvananthapuram

മറുകും മലയും

banner

2 years, 4 months Ago | 215 Views

വെളിച്ചം

എല്ലാം പോകണം മെല്ലെ-
യെന്തെങ്കിലും കിട്ടുവാൻ
തെല്ലൊന്നു കാണാതാകണം
കണ്ണൊന്നു തെളിയുവാൻ

പരിമിതി

ഇന്നലെ എൻറെ  തലയിൽ
ഒരു വലിയ ചക്ക വീണു, പക്ഷേ
ന്യൂട്ടൺ ആകാൻ  കഴിയുന്നില്ലലോ.

സൃഷ്ടി

ഒരു തോണി തരുമോ
ഈ പുഴ ഒന്നു  കടക്കാൻ
പുഴ പുരുഷമാണ്, രൗദ്രമാണ്.
തോണി തരാം
ഒരു തുഴ കൂടി തരുമോ
ഇല്ല. അത്  സ്വയം ഉണ്ടാക്കണം

വളരെ കുറച്ച്

മഹാനായ അദ്ദേഹം മരിച്ചുവല്ലോ
അങ്ങ് ഒരു അനുസ്മരണ പ്രഭാഷണം നടത്തണം   
എനിയ്ക്കദ്ദേഹത്തെ പരിചയമില്ലലോ
സാരമില്ല, ഒരു മണിക്കൂർ സംസാരിച്ചാൽ മതി


മടക്കം

എൻജിൻ പണി  ആയിത്തുടങ്ങി
ഷോക്ക് അബാസോർബറും ബേറിങ്ങും റിംഗ്സും ഒക്കെ
പോയിത്തുടങ്ങി
അവിടവിടെ ശബ്ദങ്ങളുണ്ട്.
എക്സ്ചേഞ്ച് ചെയ്യാൻ പറ്റില്ലല്ലോ   



Read More in Organisation

Comments