നാട്ടറിവ്
3 years, 10 months Ago | 469 Views
ഊളൻ തകര
ശാസ്ത്രീയനാമം: Cassia Accidentalis
ഊള ൻതകരയെ വട്ടത്തകര എന്നും വിളിക്കും. ശ്വാസകോശരോഗങ്ങൾക്കും വയറുവേദനക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ് തകര. വിരകൾക്കുള്ള അലോപ്പതി മരുന്നുകളിൽ ഇതിന്റെ വിത്ത് ഉപയോഗിക്കുന്നുണ്ട്. കരളിനെയും കണ്ണിനെയും ത്വക്കിനെയും സംരക്ഷിക്കാനും തലവേദന, രക്താദിമർദ്ദം , വിട്ടുമാറാത്ത ചൊറി എന്നിവക്കും ഉത്തമ ഔഷധമാണ്. വേര്, വിത്ത്, ഇല എന്നിവ ആയുർവേദത്തിൽ മരുന്നിന് ഉപയോഗിക്കുന്നുണ്ട്.
• തകരയിലയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ശ്വാസകോശരോഗങ്ങൾക്ക് ഫലപ്രദമാണ്. തകരയില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് വയറുവേദനക്ക് നല്ലതാണ്.
• പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ച് പുരട്ടാറുണ്ട്.
• മലബന്ധത്തിന് തകരയിലക്കഷായം കഴിക്കുന്നത് രോഗശമനമുണ്ടാക്കും.
• ദുർഗന്ധം വമിക്കുന്ന വൃണങ്ങൾ ശമിപ്പിക്കാൻ തകരയില ആവണക്കെണ്ണയിൽ അരച്ച് പുരട്ടാറുണ്ട്.
Read More in Organisation
Related Stories
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 7 months Ago
ജോബ് ഡേ ഫൌണ്ടേഷന് അവാര്‍ഡുകള്‍ സമ്മാനിച്ചു
5 years, 5 months Ago
സ്ത്രീകളോടും കുട്ടികളോടുമുള്ള മാന്യത ആർഷ സംസ്കൃതിയുടെ ഉൽകൃഷ്ട ഭാവം: ബി. എസ്. ബാലചന്ദ്രൻ
5 years, 2 months Ago
മറവിരോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
4 years, 9 months Ago
മനുഷ്യർ പാലിക്കേണ്ടതും അരുതാത്തതുമായ എല്ലാം രാമായണത്തിലുണ്ട്: ബി. എസ്. ബാലചന്ദ്രൻ
3 years, 8 months Ago
ബ്രഹ്മദേവൻ നിർദ്ദേശിച്ചു; വാല്മീകി മഹർഷി അനുസരിച്ചു
1 year, 4 months Ago
സദ്ഭാവനാ ട്രസ്റ്റ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
3 years, 5 months Ago
Comments