സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ

2 years, 1 month Ago | 192 Views
തൊഴിൽ പരിശീലനത്തിനും തൊഴിൽ വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കൊപ്പം തന്നെ സാമൂഹ്യപ്ര ശ്നങ്ങളിലും ഷീലടിച്ചർ സജീവമായി ഇടപെട്ടിരുന്നുവെന്ന് ജോബ് ഫൗണ്ടേഷൻ ചെയർമാൻ ബി.എസ്. ഗോപകുമാർ.
സമൂഹത്തിൽ ഇന്നു കാണുന്ന അനാരോഗ്യപ്രവണതകൾക്കെതിരെ ഷീലടീച്ചർ ജീവിച്ചിരുന്നുവെങ്കിൽ ശക്തമായി പ്രതികരിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോബ്ഡേ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഷീലടീച്ചർ അനുസ്മരണ സമ്മേളത്തിലും ജോബ് ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങിലും സ്വാഗതമാശംസിച്ചു സംസാരിക്കുകയായിരുന്നു ബി.എസ്. ഗോപകുമാർ.
ഓരോതരം 'ലഹരി'യിൽ വീഴ്ത്തി കൊണ്ട് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ മുഖം തിരിച്ചു നിറുത്തുന്ന പ്രവണതയാണ് ഇന്ന് വളർന്നുവരുന്നതെന്ന് ഗോപകുമാർ അഭിപ്രായപ്പെടുകയുണ്ടായി. വിദ്യാർത്ഥി സമൂഹം ഇപ്പോൾ മയക്കുമരുന്നു ലഹരിയിലാണ്. വനിതാ വിഭാഗമാകട്ടെ ഓരോ തരം വായ്പാ ലഹരിയിലും. പുരുഷ വിഭാഗത്തെ മദ്യത്തിന്റെ ലഹരിയിലാഴ്ത്തിക്കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ വിദ്യാർത്ഥി-യുവജന-വനിതാ-പുരുഷ വിഭാഗങ്ങളെല്ലാം ഓരോരോ ലഹരിയിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണ്. ഈ ലഹരിയിൽ ആണ്ടുകിടക്കുന്നവർ യഥാർത്ഥ വിഷയങ്ങൾ വിസ്മരിക്കുകയോ അല്ലെങ്കിൽ വിസ്മരിപ്പിക്കുകയോ ആണ്. അവർക്ക് ചിന്തിക്കുവാനോ മനസ്സിലാക്കുവാനോ സമയം ലഭിക്കുന്നില്ല. ഇത്തരം ലഹരികളിൽ നിന്നും ജനവിഭാഗങ്ങളെ മോചിപ്പിച്ച് യഥാർത്ഥ പ്രശ്നങ്ങളുടെ ലോകത്തേക്ക് നടത്തിയെ ടുക്കുകയാണാവശ്യം.
സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന വിഷലിപ്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ആവശ്യമാണ്. നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ട പ്രവർത്തനങ്ങളും പരിപാടികളുമാണ് ബി.എസ്.എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അതിന് ആക്കം കൂട്ടുവാനുള്ള നടപടികളുമായി പ്രസ്ഥാനം മുന്നോട്ടുപോവുകയാണ്. അതിന് ഒട്ടേറെ പേരുടെ സഹകരണവും സഹായവും വേണ്ടതുണ്ട്. ആ യത്നത്തിൽ പങ്കാളികളാവാൻ എല്ലാവരും സ്വയം മുന്നോട്ടുവരണം. ബി.എസ്. ഗോപകുമാർ തുടർന്നുപറഞ്ഞു.
Read More in Organisation
Related Stories
എസ്.എം.എസ്.അയക്കാൻ സൗജന്യ വെബ്സൈറ്റ്
3 years, 7 months Ago
പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?
3 years, 3 months Ago
ഒക്ടോബർ ഡയറി
2 years, 4 months Ago
സാംസ്കാര ഭാരതത്തെ ചലനാത്മക കൂട്ടായ്മയാക്കി മാറ്റും: ബി .എസ്സ് . എസ്സ് ചെയർമാൻ
3 years, 3 months Ago
വിപ്ലവ കവിത്രയം
3 years, 10 months Ago
ജൂലായ് മാസത്തെ പ്രധാന ദിവസങ്ങൾ
3 years, 8 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
3 years, 5 months Ago
Comments