Wednesday, April 16, 2025 Thiruvananthapuram

അറിവും തിരിച്ചറിവും

banner

3 years, 6 months Ago | 2170 Views

•    എന്ത് പറയണം  എന്നത് അറിവ് ;  എപ്പോൾ പറയണം എന്നത് തിരിച്ചറിവ് .
•    പഠനം കൊണ്ടുണ്ടാകുന്നത്  അറിവ് ; നിരീക്ഷണം  കൊണ്ടുണ്ടാകുന്നത് തിരിച്ചറിവ് .
•    തിരിച്ചറിവില്ലാത്ത അറിവ് അഹങ്കാരം; തിരിച്ചറിയുന്തോറും ഉണ്ടാകുന്നത് വിനയം .
•    എന്ത് ചെയ്യാനാകും എന്നത് അറിവ് ; എന്ത് ചെയ്തുകൂടാ എന്നത് തിരിച്ചറിവ്.
•    തിരിച്ചറിവില്ലാത്ത അറിവ് അപകടകരം.
•    സ്വന്തം അറിവില്ലായ്മ തിരിച്ചറിയുന്നത് ഏറ്റവും വലിയ തിരിച്ചറിവ്.
•    അറിവ് ജീവിതമാർഗ്ഗത്തിനും ; തിരിച്ചറിവ് നല്ല ജീവിതത്തിനും
•    എല്ലാ വ്യക്തികളിലും തനിക്കില്ലാത്ത ഒരു അറിവെങ്കിലും ഉണ്ടാകും എന്ന അറിവ്  ഒരു വലിയ തിരിച്ചറിവ്.
•    അറിവിന്റെ ശരിയായ ഉപയോഗമാണ് തിരിച്ചറിവ്.
•    അറിവ് തിരിച്ചറിവ് ഉണ്ടാകാൻ ഉപയോഗിക്കുന്നു



Read More in Literature

Comments