ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി ; അധ്യാപകര്‍ ഇനി തൂപ്പുകാര്‍

2 years, 10 months Ago | 238 Views
സംസ്ഥാനത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ച ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ മറ്റ് സ്കൂളുകളിലെ തൂപ്പുകാരായി നിയമിച്ച് സര്‍ക്കാര്‍. മുന്നൂറോളം അധ്യാപകരാണ് ഇത്തരത്തില്‍ തൂപ്പുജോലിക്കാരായി മാറിയത്.
മാര്‍ച്ചില്‍ സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കാണ് സ്വീപ്പര്‍ തസ്തികയില്‍ പാര്‍ട്ട്ടൈം, ഫുള്‍ടൈം നിയമനം നല്‍കിയത്.
ഏകാധ്യാപക വിദ്യാലയങ്ങളില്‍ ഇവര്‍ വിദ്യാവൊളന്റിയര്‍ തസ്തികയില്‍ താത്കാലിക അധ്യാപകരായിരുന്നു. സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരനിയമനമാണ് എന്നത് ആശ്വാസമാണെങ്കിലും അധ്യാപനത്തില്‍നിന്ന് തൂപ്പുജോലിയിലേക്കുള്ള മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. 24 വര്‍ഷംവരെ അധ്യാപകരായിരുന്നവരും കൂട്ടത്തിലുണ്ട്.
ആദിവാസിമേഖലകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൂട്ടിയത്. ഇവിടങ്ങളിലെ വിദ്യാര്‍ഥികളെ അടുത്തുള്ള സര്‍ക്കാര്‍ സ്കൂളുകളിലേക്കു മാറ്റി. ദൂരസ്ഥലങ്ങളിലെ സ്കൂളുകളിലേക്കു പോകേണ്ട കുട്ടികള്‍ക്ക് ഹോസ്റ്റല്‍സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയിട്ടില്ല. ഈ സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍നടപടി.
സമ്മതപത്രം എഴുതിനല്‍കിയാണ് അധ്യാപകര്‍ സ്വീപ്പര്‍ തസ്തികയില്‍ പ്രവേശിക്കുന്നത്. ഏകാധ്യാപകര്‍ ആയിരുന്നപ്പോള്‍ കിട്ടിയ ശമ്പളത്തെക്കാള്‍ കൂടുതല്‍ സ്വീപ്പര്‍ തസ്തികയില്‍ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് വാഗ്ദാനംനല്‍കിയിരുന്നു. സെറ്റ് ഉള്‍പ്പെടെ പാസായവരും കൂട്ടത്തിലുണ്ട്.
പ്രൈമറിവിദ്യാഭ്യാസം എല്ലായിടത്തും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1997-ലാണ് ഡിസ്ട്രിക്ട് പ്രൈമറി എജ്യുക്കേഷന്‍ പ്രോജക്ടിന്റെ (ഡി.പി.ഇ.പി.) ഭാഗമായി സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങള്‍ തുറന്നത്.
Read More in Kerala
Related Stories
സംസ്ഥാനത്ത് കോളേജുകള്‍ ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശം; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസം മാത്രം
3 years, 7 months Ago
മലയാളത്തിലെ ആദ്യത്തെ സോംബി സിനിമ എന്ന വിശേഷണത്തോടെ 'രാ'
3 years, 11 months Ago
ഇനി വീട്ടുവളപ്പിലും വൈദ്യുതി 'വിളയും' !
3 years, 4 months Ago
കേരളത്തിലെ താപനില: ചൂടറിഞ്ഞ് മാർച്ച്
4 years, 1 month Ago
ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10 മുതല്‍ 17 വരെ
3 years, 8 months Ago
ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം.
2 years, 11 months Ago
Comments