Friday, Dec. 19, 2025 Thiruvananthapuram

രജീന്ദ്രകുമാറിന്റെ കാരിക്കേച്ചറിന് അന്താരാഷ്ട്ര പുരസ്കാരം

banner

3 years, 11 months Ago | 444 Views

ബ്രസീല്‍ ലിമായിറയിലെ 17-ാമത് ഇന്റര്‍നാഷണല്‍ ഹ്യൂമര്‍സലോണ്‍, 2021 കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ മത്സരത്തില്‍, കാരിക്കേച്ചര്‍ വിഭാഗത്തില്‍ രജീന്ദ്രകുമാറിന്റെ കാരിക്കേച്ചറുകള്‍ക്ക് ജൂറിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ചു. ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. 

തുര്‍ക്കിയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ടൂണ്‍ വിഭാഗത്തിലും ക്യൂബയില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റ് കാരിക്കേച്ചര്‍ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. 48 രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു. 

അടുത്തിടെ റൊമാനിയയിലെ ഗുറ ഹ്യൂമറുലുയില്‍ നടന്ന 31-ാമത് ഇന്റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ മത്സരത്തില്‍ രജീന്ദ്രകുമാറിന്റെ കാര്‍ട്ടൂണിന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.



Read More in World

Comments