Wednesday, April 16, 2025 Thiruvananthapuram

സദ്ഭാവന ട്രസ്റ്റ് : ഒരേ വേദിയിൽ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

banner

2 years, 2 months Ago | 181 Views

സദ്ഭാവന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രണ്ട് പുസ്തകങ്ങൾ ഒരേ വേദിയിൽ പ്രകാശനം ചെയ്തു. ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയ 'വൈബ്രേഷൻസ്' എന്ന കാർട്ടൂൺ സമാഹാരം, മലയിൻകീഴ് ജ്ഞാനേശ്വരൻ രചിച്ച 'തുള്ളിമരുന്ന്' എ ന്ന കവിതാ സമാഹാരം എന്നിവ യാണ് ഡിസംബർ 30ന് ബി.എ സ്.എസ് ആസ്ഥാനമായ കവടി യാർ സദ്ഭാവനാ ഭവനിൽ വെച്ച് പ്രകാശനം ചെയ്തത്.

'വൈബ്രേഷൻസ്', 'തുള്ളിമരു ന്ന്' എന്നീ കൃതികളുടെ പ്രകാശന കർമ്മം പ്രൊഫ. ജി.എൻ. പണിക്കർ നിർവ്വഹിച്ചു. ഐ.സി.എ. ആർ. മുൻ ഡയറക്ടർ പി. ജി. രാജേന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാ ങ്ങി. സദ്ഭാവനാ ട്രസ്റ്റ് ചെയർ മാൻ ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ.തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ഗവൺമെൻറ് വനിതാ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. അന്നമ്മാ ജോസഫ് മുഖ്യാതിഥിയായിരുന്നു. ചെമ്പഴന്തി എസ്.എൻ. കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അസോസി യേറ്റ് പ്രൊഫസർ ഡോ.എൻ. ശ്രീകല പുസ്തകാവതരണം നടത്തി. 

ഇന്ത്യാ ഫോർവേഡ് എഡിറ്റർ ജി. ജയകുമാർ, സാമൂഹ്യ പ്രവ ർത്തകൻ ജയചന്ദ്രൻ രാമചന്ദ്രൻ, റിട്ട. ജോയിന്റ് രജിസ്ട്രാർ എസ്. ശ്യാമള കോയിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മൊഴിമാറ്റം നടത്തിയ ജസീ ന്താ മോറിസ്, ഗ്രന്ഥ കർത്താവ് മലയിൻകീഴ് ജ്ഞാനേശ്വരൻ എന്നി വർ മറുപടി പ്രസംഗം നടത്തി. ബി.എസ്.എസ് ഡയറക്ടർ ജന റലും സദ്ഭാവനാ ട്രസ്റ്റ് സെക്ര ട്ടറിയുമായ ജയശ്രീകുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ പബ്ലിക്കേഷൻ ഓഫീസർ സിന്ധു സുരേഷ് നന്ദി പറഞ്ഞു.



Read More in Organisation

Comments