സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ
3 years, 10 months Ago | 398 Views
ഇടുക്കി ജില്ലാ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലയ്ക്ക് കൂടുതൽ സാധ്യതകൾ തുറക്കും. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ‘കാരവൻ കേരള’ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്കു മുൻപ് വാഗമണിൽ തുറക്കും. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് ഒരുക്കുന്നത്. അധികമാരും എത്തിപ്പെടാത്ത പ്രകൃതിയോടിണങ്ങിയ സ്ഥലങ്ങളിലാണ് കാരവൻപാർക്കുകൾക്ക് അനുമതി നൽകുന്നത്.
50 സെന്റ് ഭൂമിയാണ് കാരവൻ പാർക്കുകൾക്ക് ആവശ്യമായ ചുരുങ്ങിയ സ്ഥലം. ആദ്യ 100 കാരവൻ അപേക്ഷകർക്ക് 7.5 ലക്ഷം രൂപ അല്ലെങ്കിൽ നിക്ഷേപത്തുകയുടെ 15 ശതമാനം, അടുത്ത 100 പേർക്ക് യഥാക്രമം അഞ്ച് ലക്ഷം, അല്ലെങ്കിൽ 10 ശതമാനം, അടുത്ത 100 പേർക്ക് 2.5 ലക്ഷം രൂപ അല്ലെങ്കിൽ അഞ്ച് ശതമാനം എന്നിങ്ങനെ സബ്സിഡി വിനോദസഞ്ചാര വകുപ്പ് നൽകുന്നുണ്ട്.
നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മത്സ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായാണ് പദ്ധതി നടപ്പാക്കുന്നത്.
Read More in Kerala
Related Stories
ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്മാന്
1 year, 6 months Ago
ഇന്ന് അത്തം, അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി
4 years, 4 months Ago
ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്
3 years, 5 months Ago
വ്യാജ പട്ടയങ്ങൾക്ക് വിട ഇനി ഇ-പട്ടയം
3 years, 7 months Ago
കിളിമഞ്ജാരോക്ക് പിന്നാലെ എവറസ്റ്റും കീഴടക്കി; അഭിമാനമായി സെക്രട്ടേറിയേറ്റ് ജീവനക്കാരന്
3 years, 6 months Ago
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
3 years, 10 months Ago
വിളിച്ചാൽ വിളികേൾക്കും, 24 മണിക്കൂറും ഇആർഎസ്എസ് സംവിധാനം
4 years, 6 months Ago
Comments