Saturday, April 19, 2025 Thiruvananthapuram

ഇ.എം.എസ് ധീഷണാശാലിയായ മാർക്കിസ്റ്റ് ആചാര്യൻ': പ്രകാശനം ചെയ്തു.

banner

2 years, 7 months Ago | 281 Views

ബി. എസ്. എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന സംസ്കാര ഭാരതം കാവ്യ സദസ്സ് പ്രതിമാസ പരിപാടിയുടെ ഉദ്ഘാടനം വിനു എബ്രഹാം നിർവഹിച്ചു

ചടങ്ങിൽ ഇറയംകോട് വിക്രമൻ രചിച്ച ഇ.എം.എസ് ധീഷണാശാലിയായ മാർക്കിസ്റ്റ് ആചാര്യൻ എന്ന കൃതിയുടെ പ്രകാശന കർമ്മം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. മുൻ സ്പീക്കർ എം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി.

 ബി. എസ്. എസ് അഖിലേന്ത്യാ ചെയർമാൻ ബി. എസ് ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എസ്. എസ് ഡയറക്ടർ ജനറൽ ജയശ്രീകുമാർ  സ്വാഗതമാശംസിച്ചു. സുധീർ ചാളയമംഗലം ഏകോപനം നിർവഹിച്ചു. കൃതജ്ഞത സിന്ധുമധു. 

കാവ്യ സദസ്സിൽ കവികൾ സ്വന്തം കവിതകൾ ആലപിച്ചു. ജൂൺ മാസത്തിലെ ഏറ്റവും നല്ല കവിതയ്ക്കുള്ള അവാർഡ് മടവൂർ രവിക്ക് എം. വിജയകുമാർ സമ്മാനിച്ചു.



Read More in Organisation

Comments