Thursday, April 10, 2025 Thiruvananthapuram

മലയാളി ഗവേഷകയ്ക്ക് ഓസ്‌ട്രേലിയ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വിസ

banner

3 years, 2 months Ago | 498 Views

അർബുദകോശങ്ങളെ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താനും നശിപ്പിക്കാനും കഴിയുന്ന നാനോ തെറാനോസ്റ്റിക് ഗവേഷണം നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വിസ. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ മെറ്റീരിയൽ സയൻസ് ആൻഡ്‌ എഞ്ചിനിയറിംഗ്   വിഭാഗത്തിലെ ഗവേഷക കൊച്ചുറാണി കെ. ജോൺസണാണ് ബഹുമതി നേടിയത്. ‌

പ്രഗത്ഭരായവർക്ക് ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്നതാണ് ഗ്ലോബൽ ടാലന്റ് വിസ. മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഗവേഷകരെ ലക്ഷ്യംവെച്ചിട്ടുള്ളതാണ് സയന്റിയ സ്കോളർഷിപ്പ്. ഇരിങ്ങാലക്കുട കണ്ടംകുളത്തി ജോൺസൺ- അന്നംകുട്ടി ദമ്പതിമാരുടെ മകളായ കൊച്ചുറാണി സയന്റിയ പി.എച്ച്.ഡി. സ്കോളർഷിപ്പ് നേടിയാണ് ഗവേഷണം നടത്തുന്നത്. മൊത്തം രണ്ടുകോടിയോളം രൂപയാണ് സ്കോളർഷിപ്പ് വഴി ലഭിച്ചത്. ഈ നേട്ടം തന്നെയാണ് വിസ സ്വന്തമാക്കാൻ സഹായിച്ചത്.

 



Read More in Literature

Comments