Thursday, April 10, 2025 Thiruvananthapuram

ആദ്യ ചാന്ദ്രയാത്രികൻ മൈക്കൽ കൊളിൻസ് നമ്മോട് വിടപറഞ്ഞു

banner

3 years, 11 months Ago | 377 Views

മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച 1969 ലെ അപ്പോളോ 11 ദൗത്യത്തിലെ മൂവർ സംഘത്തിലെ -  ഭാഗമായിരുന്നെങ്കിലും കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ച് ചന്ദ്രനെ ഭ്രമണം ചെയ്യാനായിരുന്നു മൈക്കൽ കൊളിൻസ്‌ൻറെ ദൗത്യം. അതുകൊണ്ട് തന്നെ ചന്ദ്രനെ തൊടാനായില്ല. 1969 ജൂലൈ 20 നായിരുന്നു ചന്ദ്രനിൽ നീൽ ആം സ്‌ട്രോങും എഡ്വിൻ ആൾഡ്രിനും മൈക്കൽ കോളിൻസും യാത്ര തിരിച്ചത്.

സൈനിക ഉദ്യോഗസ്ഥന്റെ മകനായി 1930 ഒക്ടോബർ 31 -ന് ഇറ്റലിയിലാണ് കൊളിൻസിന്റെ ജനനം. അച്ഛനു പിന്നാലെ കൊളിൻസും സൈന്യത്തിൽ ചേർന്നു. പറക്കലിനോടുള്ള താല്പര്യം പിന്നീട് അദ്ദേഹത്തെ വ്യോമസേനയിലെത്തിച്ചു. ചന്ദ്രനിൽ കാലുകുത്തിയില്ലെന്ന പേരിൽ ആംസ്‌ട്രോങിനോളവും ആൽഡ്രിനോളവും കൊളിൻസ് പ്രശസ്തി നേടിയില്ല. അതുകൊണ്ടുതന്നെ 'മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ' എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ടുതവണ കൊളിൻസ് ബഹിരാകാശ യാത്ര നടത്തി. ജെമിനി - 10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ 11 -ലും.



Read More in World

Comments