T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍
.jpg)
3 years, 10 months Ago | 348 Views
യു എ ഈയില്‍ നടക്കുന്ന ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ വളരെയധികം ആവേശത്തിലാണ്. ടീമിന്റെ മെന്ററായി മുന്‍ നായകന്‍ എം എസ് ധോണിയെ ബിസിസിഐ നിയോഗിച്ചത് അവര്‍ക്ക് ഇരട്ടി മധുരമായി. പ്രിയ നായകന്‍ ഒരിക്കല്‍ കൂടി ടീമിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വച്ചു നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റിവെക്കുകയായിരുന്നു.
ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഈയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ (India vs Pakistan) പോരാട്ടം ഒക്ടോബർ 24ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്നത് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷ വർധിപ്പിക്കുന്നതാണ്.
ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലാന്‍ഡാണ്. ഒക്ടോബര്‍ 31നാണ് കെയ്ന്‍ വില്ല്യംസണിന്റെ കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തിനും ദുബായ് തന്നെയാണ് ആതിഥേയത്വം വഹിക്കുക. തുടര്‍ന്ന് നവംബര്‍ മൂന്നിന് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും. നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം.
ലോകകപ്പ് യു എ ഈയില്‍ ആണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി സി സി ഐക്ക് തന്നെയായിരിക്കും. ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.
Read More in Sports
Related Stories
ട്രിപ്പിൾ നേട്ടം സ്വന്തമാക്കി ഇന്ത്യ
4 years, 4 months Ago
ടോക്യോയില് മൂന്നാം സ്വര്ണം സ്വന്തമാക്കി കയ്ലെബ് ഡൊസ്സെല്
3 years, 12 months Ago
വാസ്ക്വസിന്റെ ലോങ് റേഞ്ചര് ചെന്ന് കയറിയത് റെക്കോഡിലേക്ക്
3 years, 5 months Ago
Comments