ജനുവരി 17 - തൊഴിൽ ദിനം

1 year, 1 month Ago | 89 Views
ജോബ്‌ഡേ ഫൗണ്ടേഷൻ വാർഷിഷക സമ്മേളനവും ഷീല ടീച്ചർ അനുസ്‌മരണ ചടങ്ങും തൊഴിൽ ദിനമായ ജനുവരി 17ന് ബി.എസ്.എസ് ആസ്ഥാനമായ കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടന്നു. ഷീല ടീച്ചറുടെ സ്‌മരണാർത്ഥം രൂപികരിക്കപ്പെട്ട ജനുവരി 17 ജോബ് ഡേ ഫൗണ്ടേഷൻ ഇൻ മെമ്മറി ഓഫ് ഷീല ടീച്ചർ എന്ന സംഘടനയുടെ 14- ആമത് വാർഷിക സമ്മേളനമായിരുന്നു ഇത്. ഷീല ടീച്ചറുടെ ചരമദിനമായ ജനുവരി 17 ബി.എസ്.എസ് തൊഴിൽ ദിനമായി ആചരിക്കുന്നു.
വാർഷിക സമ്മേളനവും ഷീല ടീച്ചർ അനുസ്മരണ പരിപാടിയും സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജോബ് ഡേ ഫൗണ്ടേഷൻ അവാർഡും മന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകയുമായ ഷീജയാണ് ജോബ് ഡേ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായത്.
സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ. എം.ആർ. തമ്പാൻ അധ്യക്ഷനായ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ബി.എസ്. ഗോപകുമാർ സ്വാഗതമാശംസിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ജയാ ശ്രീകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ചെറിയാൻ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഷീല ടീച്ചറുടെ പുത്രിയും സ്മാർട്ട് ഇന്ത്യാ സൊല്യൂഷൻസ് മാനേജിങ് ഡയറക്ടറുമായ ശ്രീലക്ഷ്മി അനുസ്മരണ പ്രസംഗം നടത്തി. ജോബ്‌ഡേ ഫൗണ്ടേഷൻ അവാർഡിനർഹയായ ഷീജ മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ പങ്കെടുത്ത ഏവർക്കും അകൈതവമായ കൃതജ്‌ഞത രേഖപ്പെടുത്തിക്കൊണ്ട് ബി.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ സിന്ധു മധു സംസാരിച്ചു. പ്രൗഢവും ലളിതവുമായ ചടങ്ങിൽ സമൂഹത്തിൻറെ നാനാ തുറകളിലുംപെട്ട ഒട്ടനവധി പേർ സംബന്ധിച്ചിരുന്നു.
Read More in Organisation
Related Stories
സദ്ഭാവന ട്രസ്റ്റ് മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്‌തു
2 years, 4 months Ago
നാടിനു വേണ്ടി ജീവൻ കൊടുത്തവർ
1 year, 11 months Ago
"ഗുരുഭാരത്” പുരസ്കാരം സമർപ്പിച്ചു
1 year, 1 month Ago
സദ്ജന സാന്നിധ്യം ഐശ്വര്യം പ്രദാനം ചെയ്യുമെന്ന് രാമായണം പറഞ്ഞുതരുന്നു: ബി.എസ്.ബാലചന്ദ്രൻ
3 years, 3 months Ago
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ചരിത്ര പൈതൃകം
3 years, 5 months Ago
അധർമ്മത്തിനെതിരെ ശബ്ദിക്കാൻ സാധിക്കണം : ജോർജ്ജ് ഓണക്കൂർ
3 years, 1 month Ago
എല്ലിന്റെ ബലത്തിന് ചെറുമീനുകൾ
3 years, 3 months Ago
Comments