Wednesday, Dec. 17, 2025 Thiruvananthapuram

"പാടാം നമുക്ക് പാടാം" കമല ലക്ഷ്മി ഉദ്ഘാടനം ചെയ്തു

banner

3 years Ago | 336 Views

ബി.എസ്.എസ് കൾച്ചറൽ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന സംസ്കാര ഭാരതം ഗാന സദസ്സിന്റെ പ്രതിമാസ പരിപാടിയായ "പാടാം നമുക്ക് പാടാം' സെപ്റ്റംബർ മൂന്നിന് കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ ഗായികയും സംഗീത ഭാരതി ജോയിന്റ് ഡയറക്ടറുമായ ഡോ. കമല ലക്ഷ്മി ഉദ്ഘാ ടനം ചെയ്തു.

ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ആശ്വാസമേകുന്ന ഒരു കൂട്ടാണ് സംഗീതമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. കമല ലഷ്മി പറഞ്ഞു. നമ്മുടെ ജീവിതം പോലും ഒരു താളത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. വിദൂരതയിൽ നിൽക്കുന്ന ഒന്നാണ് പാട്ട് എന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്.- ഡോ. കമല ലക്ഷ്മി കൂട്ടിച്ചേർത്തു.



Read More in Organisation

Comments