Saturday, April 19, 2025 Thiruvananthapuram

'റൺ' (റീ സ്കിൽ - അപ് സ്കിൽ - ന്യൂ സ്കിൽ)

banner

2 years, 6 months Ago | 243 Views

ലോകരാഷ്ട്രങ്ങൾക്കൊപ്പം ഭാരതത്തിന് അതിവേഗം മുന്നേറുവാനുള്ള പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ റൺ  (RUN) എന്ന ആശയം ബി.എസ്.എസിൻറെ  സ്കിൽ മാനിഫെസ്റ്റോയായി ദേശീയ ചെയർമാൻ ബി. എസ്. എസ്. ബാലചന്ദ്രൻ പ്രഖ്യാപിച്ചു. Reskill - Up skill - New skill   എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 

 രാഷ്ട്ര നിർമ്മാണ പ്രസ്ഥാനമെന്ന നിലയിലുള്ള ബി.എസ്. എസിന്റെ പ്രധാന കർമ്മ മേഖലയെന്നതായി കണ്ട്  BASE ( Bharat Antyoday skill Education) BHASRIC (Bharat skill Research & Innovation Centre)  എന്നീ രണ്ട് നൂതന പദ്ധതികൾ ആവിഷ്കരിച്ചു  നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുള്ള കാര്യവും ദേശീയ ചെയർമാൻ വ്യക്തമാക്കി.  

ദില്ലിയിൽ നടന്ന ബി. എസ്. എസ്. ദേശീയ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തവേയാണ് ബി. എസ്. എസ്.  ബാലചന്ദ്രൻ കാര്യങ്ങൾ വ്യക്തമാക്കിയത്.  

 ബി. എസ്.എസ് ചീഫ് മെന്റർ ഡോ.  ഡാർലി ഉമ്മൻ കോശിയുടെ സുദീർഘമായ ഔദ്യോഗിക ജീവിതത്തിലെ അനുഭവ സമ്പത്തിൽ നിന്നും ഉരുതിരിഞ്ഞ ആശയം ഏത് അർത്ഥതലത്തിൽ വിലയിരുത്തിയാലും മഹത്തരം തന്നെയാണ് .

BASE (Bharat Antyoday  Skill Education ) ന്  ബൃഹത്തായ ലക്ഷ്യങ്ങളാണുള്ളത്. ഭാരതത്തിലെ സാമൂഹികവും സാമ്പത്തികവുമായ താഴെത്തട്ടിൽ നിൽക്കുന്ന ജനവിഭാഗത്തിന്റെ വികസനം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ഉദ്യമമാണ് അന്ത്യോദയ. 

രാജ്യവികസനത്തനായി തൊഴിൽ നൈപുണ്യം ഫലപ്രദമായി വിനിയോഗിക്കുവാനും നൂതന ആശയങ്ങളെ പ്രത്സാഹിപ്പിക്കുവാനുമുള്ള വേദിയായിരിക്കും  BHASRIC. ഒപ്പം യുവജനങ്ങൾക്ക് അവരുടെ ആശയങ്ങളും കഴിവുകളും മാറ്റുരച്ചു നോക്കിക്കൊണ്ടുള്ള പുതുമയാർന്ന നീക്കങ്ങൾക്ക് അത് ആഴിയൊരുക്കുകയും ചെയ്യും. 

BASE , BHASRIC  എന്നീ രണ്ട് ആശയങ്ങളും രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളായിരുക്കും സൃഷ്ടിക്കുക എന്ന കാര്യത്തിൽ സംശയമില്ലെന്നും ബി .എസ് .ബാലചന്ദ്രൻ പറഞ്ഞു.   അത്തരത്തിൽ മെച്ചപ്പെട്ട ഒരു സാമൂഹ്യ ചുറ്റുപാടിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും  അദ്ദേഹം ഉദ്ബോധിപ്പിക്കുകയുണ്ടായി.

 ബി.  എസ്. എസിന് ആറ്  പോഷക വിഭാഗങ്ങളാണുള്ളതെന്ന് ദേശീയ ചെയർമാൻ ചൂണ്ടിക്കാട്ടി.  ഭാരത് യുവക്  സമാജ് , ഭാരത കർഷക സമാജ്,  ഭാരത് സൈനീക്  വെൽഫയർ കൗൺസിൽ,   ബി എസ്. എസ് സ്റ്റുഡൻസ് മൂവ്മെന്റ്, ബി എസ്. എസ്. ബാല  വികാസ് മണ്ഡൽ എന്നിവയാണ് അവ.

 ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളുമായ യുവജനങ്ങളുടെ സംഘടനയാണ് ഭാരത യുവക്  സമാജ്.  രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ യുവജനങ്ങൾ വഹിക്കേണ്ട പങ്കിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തിക്കൊണ്ട് അവരുമായി യോജിച്ച് വികസനപ്രക്രിയകൾക്ക് രൂപം നൽകാനും നടപ്പിലാക്കാനും ഇതുവഴി സാധ്യമാകും.

 ഡോ. ഡാർലി ഉമ്മൻ കോശി സൂചിപ്പിച്ചതുപോലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മുഖ്യ പങ്കാളികളായ കർഷകരുടെ വിഭാഗമാണ് ഭാരത്  കർഷക സമാജ്.  കർഷക സമൂഹത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഒരു പദ്ധതിയായ അഗ്രി സ്കൂൾ ഇതിനകം തന്നെ ബി എസ്. എസ് വിഭാവനം ചെയ്ത് കഴിഞ്ഞു. 100 ഹെക്ടർ ഭൂമിയിൽ നിന്ന് ഇസ്രയേലിനും ജപ്പാനും യഥാക്രമം 375ഉം  260ഉം  ഗുണഭോക്താക്കളെ സൃഷ്ടിക്കാനാവുമ്പോൾ ഇന്ത്യയ്ക്ക് 35 മുതൽ 45 പേരെ മാത്രമേ സൃഷ്ടിക്കാനാവുന്നുള്ളൂ.  തരിശുഭൂമികൾ കൃഷി യോഗ്യമാക്കി കൊണ്ട് ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയെങ്കിലും ആക്കുവാൻ സാധിച്ചാൽ രാജ്യത്തെ തൊഴിലില്ലായ്മ പകുതിയോളം കുറയ്ക്കാനാകും.   തൊഴിൽ വിദ്യാഭ്യാസം ഏറ്റവും പുരോഗമിക്കേണ്ടത് ഈ മേഖലയിൽ തന്നെയാണ്.

 ശത്രുക്കളെ ഭയക്കാതെ ജനങ്ങൾക്ക് സുഖമായി ഉറങ്ങാനുള്ള അവസരം ഉണ്ടാക്കിത്തരുന്ന നമ്മുടെ രാജ്യത്തിന്റെ കാവൽക്കാരായ സൈനികരുടെ ഉന്നമനത്തിനായുള്ള പ്രസ്ഥാനമാണ് ഭാരത് സൈനിക വെൽഫെയർ കൗൺസിൽ. വിമുക്ത ഭടന്മാർക്കും നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ആശ്രിതർക്കും നമ്മുടെ സ്നേഹവും സംരക്ഷണവും ആവശ്യമാണ്. അത് ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഭാരത് സൈനിക്  വെൽഫെയർ  കൗൺസിലിലൂടെ ഉദ്ദേശിക്കുന്നത്.

ആദ്യനാളുകളിൽ അത്രയധികം സജീവമല്ലാതിരുന്ന ഭാരത് വിമൻസ് കൗൺസിൽ ഇന്ന് വളരെ ശക്തമായ സ്ത്രീ സാന്നിധ്യം കൊണ്ട് സമൂഹത്തട്ടിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഡോ. ഡാർലി ഉമ്മൻകോശിയുടെ അഭിപ്രായം ഇവിടെയും പ്രസക്തമാണ് .  ഏത് രാജ്യത്താണോ തൊഴിൽ മേഖലകളിൽ സ്ത്രീ സാന്നിധ്യം വർധിച്ചത് ആ രാജ്യത്ത് കൂടുതൽ പുരോഗതിയുണ്ടായതായി കാണാനാവും. ഭാരത സ്ത്രീകൾക് അന്താരാഷ്ട്രനിലവാരമുള്ള പരിശീലനം നൽകികൊണ്ട് അവരെ കൂടുതൽ ശക്തിയും പ്രപ്തിയുമുള്ളവരാക്കാൻ ബി.എസ് .എസ് . ലഷ്യമിടുന്നു. 

സർഗാത്മകതയും നൂതന ആവിഷ്കാരങ്ങളും സാധ്യമാക്കുന്ന തലത്തിൽ ഭാവിതലമുറയെ വാർത്തെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സ്റ്റുഡന്റ് മുവ്മെന്റ്  കൊണ്ടുദ്ദേശിക്കുന്നത്. ശിശു സംരക്ഷണവും ശിശുക്ഷേമവും  ഉറപ്പിക്കുക എന്നതാണ് ബാലവിഗാസ് മണ്ഡലലിലൂടെ ലക്ഷ്യമിടുന്നത്.  ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ബിഎസ്എസ്സിന്റെ ആദ്യത്തെ അംഗം.  കുട്ടികളുടെ നല്ല ഭാവിക്കായി  ഇന്ദിരാഗാന്ധിയെ തുടക്കമിട്ടതാണ് അംഗൻവാടികൾ.  കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമായി ഈ ആശയം  പുതുതലമുറയ്ക്കുതകുംവിധം നഴ്സറി സ്കൂളുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള  നടപടികളിലൂടെ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.  ഈ ആറ് വിഭാഗങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളോടെ പ്രവർത്തിക്കുവാൻ താല്പര്യപ്പെടുന്ന പ്രവർത്തകർ ബി. എസ്. എസ്. സംഘാടകരുമായി ബന്ധപ്പെട്ട്  അവരുടെ സേവന സന്നദ്ധത അറിയിക്കേണ്ടതാണെന്ന് ബി. എസ്. എസ്. ചെയർമാൻ അഭ്യർത്ഥിച്ചു.   പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഇത്തരക്കാരെ  കൂടി ചേർത്തുനിർത്തി,  അർപ്പണബോധത്തോടെ പ്രവർത്തിക്കാനാണ് ബി. എസ്. എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഭാരതം ലോകത്തെ ഒന്നാമത്തെ ശക്തിയായി മാറണം. നമ്മെ മുന്നോട്ട് നയിക്കാൻ ഡോ. കോശി ചീഫ് മെന്ററായി നമ്മോടൊപ്പം ഉണ്ട്.  അദ്ദേഹത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് രാഷ്ട്ര നിർമ്മാണവും രാജ്യപുരോഗതിയും ലക്ഷ്യമാക്കി മുന്നോട്ട്  പോകാമെന്ന് അഭിപ്രായപ്പെട്ട ബി.എസ്. ബാലചന്ദ്രൻ ഈ കൂടിച്ചേരൽ അതിനായുള്ള  കൂടുതൽ ചർച്ചകൾക്ക് വേദിയാകട്ടെ എന്ന വിശ്വാസവും പ്രകടിപ്പിക്കുകയുണ്ടായി.  സമ്മേളനത്തിൽ സന്നിഹിതരായിരുന്ന ഓരോ ഭാരത് സേവകിനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

 ഭാരത് സേവ് സമാജിന്റെ ഗതകാല ചരിത്രം ഉറക്കെ സ്മരിച്ചുകൊണ്ടാണ് ദേശീയ ചെയർമാൻ തന്റെ  അധ്യക്ഷ പ്രസംഗം ആരംഭിച്ചത്.  തികച്ചും വികാരപരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.  നാടെങ്ങും  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതോടൊപ്പമാണ് ബി. എസ്. എസ് അതിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നത്.  ബി.എസ്.എസ്. 117 വർഷത്തെ പാരമ്പര്യമുണ്ടെന്ന് ചീഫ് മെന്റർ ഡോ.  ഡാർലി ഉമ്മൻ കോശി അഭിപ്രായപ്പെടുകയുണ്ടായി.

 1905 ൽ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റിയാണ് ഭാരത് സേവക സമാജായി പരിണമിച്ചത്.  സർവന്റ്സ് ഓഫ് ഇന്ത്യാ  സൊസൈറ്റി ഉയർത്തിപ്പിടിച്ചത് 'സ്വതന്ത്രത്തോടൊപ്പം രാഷ്ട്ര നിർമാണവും' എന്ന ആശയമാണ് രാഷ്ട്രശില്പിയായ പണ്ഡിറ്റ് ജിയെ ആകർഷിച്ചത് റഷ്യയിലെ പഞ്ചവത്സര പദ്ധതികളാണ്.  ഇന്ത്യ പുനർ നിർമ്മിക്കുന്ന ആസൂത്രിതമായ കർമ്മപരിപാടികൾ വേണമെന്നും അവ നടപ്പിലാക്കുന്നത് പൊതുജന പങ്കാളിത്തത്തോടെ ആവണമെന്നും അദ്ദേഹം ആഗ്രഹിച്ചു.  കർമ്മപരിപാടികൾ തയ്യാറാക്കാൻ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചപ്പോൾ, അവ നടപ്പിലാക്കാൻ രാഷ്ട്രം നിർമ്മാണ പ്രവർത്തനങ്ങൾക്കായി രൂപം കൊണ്ട സെർവൻസ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ ആശയങ്ങളാണ് അദ്ദേഹം ഉൾക്കൊണ്ടത്.  അങ്ങനെ സർവന്റ്സ് എന്നത് സേവകും സൊസൈറ്റി എന്നത് സമാജ് ആയും ഇന്ത്യ എന്നത് ഭാരത് എന്നും മാറ്റി.  അങ്ങനെയാണ് ഭാരത് സേവക് സമാജ് എന്ന പേരുണ്ടായത്.  ഈ വിധത്തിലാണ് ബി. എസ് .എസിന്  117  വർഷത്തെ പാരമ്പര്യമുള്ളതായി അഭിപ്രായപ്പെടുന്നത്.   ഇന്ത്യൻ പാർലമെന്റ് ഐക്യകണ്ഠേന അംഗീകരിച്ച ഏക പ്രസ്ഥാനമാണ് ബി എസ്. എസ് പഞ്ചവത്സര പദ്ധതികളിൽ ഒന്നും രണ്ടും ഫലപ്രദമായി നടപ്പാക്കിയതിന്റെ  പൂർണ്ണ ഖ്യാതി ബി എസ് എസിന് നിസംശയം  അവകാശപ്പെടാം.  സ്വാഭാവികമായും കാലം മുന്നോട്ടുപോയപ്പോൾ മറ്റു പല പ്രസ്ഥാനങ്ങളും ഇന്ത്യയിൽ രൂപം കൊള്ളുകയും അവരുടെതായ സംഭാവനകൾ നൽകുകയും ചെയ്തു.  എന്നാൽ, ഇന്നും ഈ 70 വർഷം പിന്നിടുമ്പോഴും ബി.എസ്.എസ്  ഊന്നൽ  നൽകുന്നത് രാഷ്ട്ര നിർമ്മാണത്തിനും സാമൂഹ്യ പുരോഗതിക്കുമാണ്.  അതിന്  തിരഞ്ഞെടുത്ത മാർഗ്ഗമാണ് നമ്മുടെ സമൂഹത്തിന് ശരിയായ തൊഴിൽ നൈപുണ്യം നൽകി ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കുക എന്നുള്ളത്. സമ്പൂർണ്ണ തൊഴിൽ പരിശീലനം സമ്പൂർണ്ണ വികസനത്തിന് എന്നതായിരുന്നു  ലക്ഷ്യം. കഴിഞ്ഞ 70 വർഷവും ഇതിനായുള്ള ശ്രമത്തിൽ തന്നെയാണ് സമാജ് മുഴുകിയിരിക്കുന്നത്.  പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസായ, എന്നാൽ ഉന്നത വിദ്യാഭ്യാസം വിദൂര സ്വപ്നമായ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ തൊഴിൽ പരിശീലിപ്പിച്ച് അവർക്ക് ഒരു ജീവനോപാധി  കണ്ടെത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബി. എസ്. എസ്. പ്രവർത്തിച്ചത്. അതിൽ ഏറെ അഭിമാനവും ആത്മസംതൃപ്തിയുമുണ്ട്. എന്നാൽ ഡോ. ഡാർലി ചോദിച്ച ചോദ്യവും  അദ്ദേഹം കാണിച്ചു തന്ന  ദിശാബോധവും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

പുരോഗമനവും ഉന്നമനവും അവകാശപ്പെടുന്ന ഇന്ത്യയിൽ 62% പേർ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്തവരാണ്. വിദ്യാഭ്യാസമോ പരിശീലനമോ തൊഴിലോ ഇല്ലാത്ത അനവധി പേർ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്നുമുണ്ട്.  ഭൂരിപക്ഷം വരുന്ന ഇവരെ ശ്രദ്ധിക്കാതെ ഇന്ത്യക്ക് പുരോഗമനം ഉണ്ടാകുമോ? അവിടെയല്ലേ ബി. എസ് എസ് എന്ന സംഘടന യഥാർത്ഥത്തിൽ ഇടപെടേണ്ടത്. ഈ ചോദ്യങ്ങൾ നാളിതുവരെ ചെയ്തു പോന്ന വികസന പ്രക്രിയകൾക്കേറ്റ് ഒരു പ്രകരമായിരുന്നു. ഡോ. ഡാർലി കാട്ടിയത് തന്നെയാണ്. ബി. എസ്. എസ്. എന്ന രാഷ്ട്ര നിർമ്മാണ പ്രസ്ഥാനത്തിന്റെ ശരിയായ കർമ്മമേഘല എന്ന തിരിച്ചറിവോടെയാണ് അവയ്ക്കായി രണ്ട് നൂതന പദ്ധതികൾ ബി. എസ് എസ് ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചത്. അദ്ദേഹം പറഞ്ഞു.  ബി. എസ്. എസ്. പുനസംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും  ദേശീയ ചെയർമാൻ വെളിപ്പെടുത്തി.  നാമമാത്രമായ ചുമതലകൾ വഹിക്കുന്ന വ്യക്തികളെ ഒഴിവാക്കിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനോന്മുഖമായ സേവകരെ ചുമതലകൾ ഏൽപ്പിക്കാനാണ് സംഘടന ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഈ പ്രസ്ഥാനവുമായി യോജിച്ച് ആജീവനാന്ത പ്രവർത്തനത്തിന് താല്പര്യമുള്ളവരും ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കാൻ  സന്നദ്ധരുമായവരെ ദേശീയ ചെയർമാൻ ബി എസ്. എസ്സിലേക്ക് സർവത്മനാ സ്വാഗതം ചെയ്യുകയുണ്ടായി.



Read More in Organisation

Comments