Thursday, April 10, 2025 Thiruvananthapuram

'കാടകലം' ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലിലേക്ക്

banner

3 years, 8 months Ago | 636 Views

സഖില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനില്‍ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ ​നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം തിരഞ്ഞെടുത്തിരിക്കുന്നത്. ഫെസ്റ്റിവലിലെ പബ്ലിക് വോട്ടിങ്ങില്‍ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ പൈന്‍ വുഡ് സ്റ്റുഡിയോയില്‍ കാടകലം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. കൂടാതെ ധന്‍ബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലെക്ഷന്‍ നേടിയിട്ടുണ്ട്.  ഇതിനു മുന്‍പ് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കാടകലം നേടിയിരുന്നു.

പെരിയാര്‍ വാലി ക്രിയേഷന്‍സില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജിന്റോ തോമസും, സഗില്‍ രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  മാസ്റ്റര്‍ ഡാവിഞ്ചിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാടക പ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്ത്, ചലച്ചിത്രതാരം കോട്ടയം പുരുഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.



Read More in Literature

Comments