Friday, April 18, 2025 Thiruvananthapuram

ഇ. മൊയ്തു മൗലവി

banner

2 years, 5 months Ago | 277 Views

104 വയസ്സുവരെ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമാണ് ഇ. മൊയ്തു മൗലവി 1891-ൽ പൊന്നാനിക്കടുത്ത് മാറാഞ്ചേരിയിൽ ജനനം. 1919 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായി. ഉജ്വലനായ വാഗ്മിയും സംഘാടകനുമായിരുന്ന മൗലവിയാണ് മുഹമ്മദ് അബ്ദുൾ റഹിമാനെ ദേശീയ പ്രസ്ഥാനത്തിലെത്തിച്ചത്.

 ഖിലാഫത്ത്പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങിയ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മിക്ക സമരങ്ങളിലും പങ്കെടുത്ത് ജയിൽവാസമനുഭവിച്ചു.  മലബാർ ഡിസ്ട്രിക്ട് ബോർഡ്, കോഴിക്കോട് മുനിസിപ്പാലിറ്റി തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചു.  പിൻകാലത്ത് ബ്രിട്ടീഷ് ഭരണകൂടം അടച്ചു പൂട്ടിയ 'അൽ അമീൻ പത്രം പ്രസിദ്ധീകരിക്കുന്നതിന് മുഹമ്മദ് അബ്ദുൾ  റഹി മാനോടൊപ്പം മൗലവിയും സഹകരിച്ചിരുന്നു.  പത്രത്തിന്റെ സഹപത്രാധിപർ, മുഖ്യ പത്രാധിപർ എന്നീ ചുമതലങ്ങളും വഹിച്ചു.

 സ്വാതന്ത്ര്യം നേടുമ്പോഴും ജയിലിലായിരുന്നു മൊയ്തു മൗലവി.  1947ലെ നെഹ്റു സർക്കാരാണ് അദ്ദേഹത്തെ മോചിപ്പിച്ചത് സ്വതന്ത്രപ്രാപ്തിക്ക് ശേഷം രാജ്യസഭാംഗമാകാനുള്ള ക്ഷണം മൗലവി നിരസിച്ചു. 1985 -ൽ അലഹബാദിൽ നടന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രത്യേകമായി ആദരിക്കുകയുണ്ടായി. സമ്മേളനത്തിന്  മുന്നോടിയായി പതാക ഉയർത്തിയതും അദ്ദേഹമാണ്.

ചേകന്നൂർ  മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വയോവൃദ്ധനായ മൗലവി  കോഴിക്കോട് നിന്ന് തൃശൂർ വരെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കാണാൻ പോയത് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു.  അന്വേക്ഷണം ക്രൈം ബ്രാഞ്ച്  ഏറ്റെടുക്കണ   മെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാര പ്രഖ്യാപനവും നടത്തുകയുണ്ടായി. ആറുഭാഷയിൽ പ്രാവിണ്യമുണ്ടായിരുന്ന മൗലവി ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു.  'മൗലവിയുടെ ആത്മകഥ' (ആത്മകഥ), 'എന്റെ കൂട്ടുകാരൻ' (മുഹമ്മദ് അബ്ദുൽ റഹീമാന്റെ  ജീവചരിത്രം), 'കാലഘട്ടത്തിലൂടെ', സ്വാതന്ത്ര്യസമര സ്മരണ തുടങ്ങിയവ കൃതികൾ.  അവസാനം വരെയും ഗാന്ധി തൊപ്പി ധരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1995 ജൂൺ 8 ന് അന്തരിച്ചു. ട്രോട്‌സ്‌കിയുടെ    ആരാധകനും എഴുത്തുകാരനുമായ എം. റഷീദ് മകൻ. 



Read More in Organisation

Comments