Saturday, July 19, 2025 Thiruvananthapuram

ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

banner

3 years, 10 months Ago | 415 Views

പ്രമുഖ സാഹിത്യകാരൻ പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഓർമ്മക്കുറിപ്പുകളായ 'ആകസ്മികം' എന്ന കൃതിക്കാണ് പുരസ്കാരം. നേരത്തേ ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സമഗ്ര സംഭവാനയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ. ഓംചേരി എൻ.എൻ പിള്ള. കവിതയും ഗദ്യസാഹിത്യവും നാടകവുമുൾപ്പടെ പത്തിലധികം കൃതികളുടെ കർത്താവാണ്. 



Read More in Literature

Comments