ആലപ്പുഴ 'കിഴക്കിന്റെ വെനീസ് '
.jpg)
3 years, 3 months Ago | 514 Views
ആലപ്പുഴയെ കിഴക്കിന്റെ വെനീസ്' എന്നുവിളിക്കാന്‍ കാരണം കനാലുകളുടെയും കായലുകളുടെയും ധാരാളിത്തമാണ്. ഇറ്റലിയിലെ യഥാര്‍ഥ വെനീസും ഇതുപോലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. ആലപ്പുഴ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
ജലപാതകളിലൂടെയുള്ള യാത്രയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സുഗന്ധദ്രവ്യങ്ങളടക്കം തിരുവിതാംകൂറിലെ വനവിഭവങ്ങള്‍ ഒരുകാലത്ത് കടല്‍ കടന്നത് ആലപ്പുഴ തുറമുഖം വഴിയായിരുന്നു.
പ്രകൃതിരമണീയമായ കായലും അതിമനോഹരമായ കനാലുകളും വശ്യമായ കടലും മോഹനസുന്ദരമായ നദികളുമൊക്കെയായി പ്രകൃതി കനിഞ്ഞരുളിയ ഭൂപ്രദേശമായ ആലപ്പുഴയെ പണ്ട് മറ്റിടങ്ങളിലുള്ളവര്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്. സുവര്ണനാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കയറിന്റെ നാടായ ആലപ്പുഴ നെഹ്റുട്രോഫി ജലമേളയിലൂടെയും പ്രസിദ്ധമാണ്.
എന്നാലും ഏറ്റവും അധികം ഉപയോഗിക്കുന്ന വിശേഷണം 'കിഴക്കിന്റെ വെനീസ്' എന്നാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസന് (1745-1799) രൂപകല്പന ചെയ്ത ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന വിശേഷണം നല്കി ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത് കഴ്സണ് പ്രഭുവെന്ന് അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായിരുന്ന ജോര്‍ജ് നഥാനിയല്‍ കഴ്സനാണ് (1859-1925). ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഉന്നതവിദ്യാഭ്യാസശേഷം കഴ്സണ് 1886ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി.
ഇതിനിടെ ലോകം ചുറ്റിക്കാണാന്‍ അവസരവും ലഭിച്ചു. വെനീസിലെ മനോഹരങ്ങളായ തോടുകളും തടാകങ്ങളും കണ്ടപ്പോഴുണ്ടായ ഓര്‍മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ച അദ്ദേഹം, 1898ല്‍ വൈസ്രോയി പദവിയില്‍ ഇന്ത്യയിലെത്തി തിരുവിതാംകൂറില്‍ സന്ദര്‍ശനശേഷം കണ്ട കാഴ്ചകള്ക്കൊടുവിലാണ് ഈവിശേഷണം നല്‍കിയത്.
അന്ന് നഗരാസൂത്രണത്തിന്റെ മികച്ച മാതൃകയായിരുന്ന ആലപ്പുഴ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിലും മുന്‍പന്തിയിലായിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഈ പ്രദേശം വെനീസിനെ പോലിരിക്കുന്നുവെന്ന് കഴ്സണ് പ്രഭു സഹപ്രവര്‍ത്തകരോട് പറഞ്ഞു. കഴ്സണ് പ്രഭുവിന്റെ തുറന്നുപറച്ചിലിന് പിന്നില്‍ വെനീസിനെക്കാള്‍ മനോഹരമാണ് അന്നത്തെ ആലപ്പുഴയെന്നാണ് അനുമാനം.
Read More in Kerala
Related Stories
നൈന ഫെബിന് 'ഉജ്ജ്വല ബാല്യം' പുരസ്കാരം.
3 years, 5 months Ago
ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ കേരളം ഒന്നാമത്
3 years Ago
നദികളിലെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ ടെക്നോപാര്‍ക്കിലെ കമ്പനികള്‍
2 years, 8 months Ago
ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ 'ഹരിതമിത്രം' ആപ്പ്
3 years, 2 months Ago
ജില്ലാ പോലീസിൽ പെഡൽ പോലീസ് സംവിധാനം
4 years Ago
Comments