Thursday, July 31, 2025 Thiruvananthapuram

അച്യുതമേനോനെ കുറിച്ച് അച്യുതമേനോൻ

banner

3 years, 1 month Ago | 352 Views

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ  ആവശ്യമില്ലാത്ത വ്യക്തിയാണ് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ.

1913 ജനുവരി 13 മുതൽ 1991 ഓഗസ്റ്റ് 16 വരെയുള്ള സംഭവബഹുലമായ ജീവിതത്തിൽ ഒരു മനുഷ്യായുസ്സു കൊണ്ട് ചെയ്തു തീർക്കുവാൻ കഴിയുന്നതിലെത്രയോ അധികം ചെയ്തു  തീർത്ത ശേഷമായിരുന്നു മടക്കം. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം അക്കാലത്തെ ഏതൊരു കമ്യൂണിസ്റ്റുകാരനെ പോലെയും സാഹസികം ആയിരുന്നു.

ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ (1957) ധനകാര്യ - കൃഷി വകുപ്പുകളും കുറച്ചുകാലം ആഭ്യന്തരവകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.

സാഹിത്യകുതുകിയായ അദ്ദേഹം ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ഒട്ടനവധി ലേഖനങ്ങളും എഴുതി.

അച്യുതമേനോൻ ഒരിക്കൽ അച്യുതമേനോനെ കുറിച്ച് പറഞ്ഞു: "തൃശിവപേരൂരിലായിരുന്നു ഞാൻ എങ്കിൽ എനിക്ക് ഒളിച്ചു കഴിയുവാൻ കഴിയുമായിരുന്നില്ല. എന്റെ ഒളിച്ചു ജീവിതം ഏറെയും തെക്കൻ പ്രദേശങ്ങളിൽ ആയിരുന്നു. വിശേഷിച്ച് ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ. പന്തളം കൊട്ടാരത്തിലാണ് ഒന്നരക്കൊല്ലം കഴിച്ചുകൂട്ടിയത്. കൊട്ടാരത്തിൽ ഒരു രവിവർമ്മത്തമ്പുരാൻ ഉണ്ടായിരുന്നു. പാർട്ടിയിൽ അംഗത്വം ഒന്നുമില്ല എങ്കിലും തികഞ്ഞ അനുഭാവിയായിരുന്നു. കെ. വി. പത്രോസ് എന്ന ഒരാളും എന്റെ കൂടെ ഒളിവിൽ ഉണ്ടായിരുന്നു. കൊട്ടാരം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവിടെ ദാരിദ്ര്യം പങ്കിട്ടാണ് ഞങ്ങൾ കഴിഞ്ഞത്. എന്നാലും ഭക്ഷണത്തിനൊന്നും മുട്ടുണ്ടായിട്ടില്ല. പിന്നീട് റാന്നിയിലും കോന്നിയിലും മറ്റ്  പലയിടങ്ങളിലും കഴിയേണ്ടിവന്നിട്ടുണ്ട്.... "



Read More in Organisation

Comments