Tuesday, April 15, 2025 Thiruvananthapuram

ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്

banner

3 years, 3 months Ago | 340 Views

മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർഥം ഗുരുവായൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് സാറാജോസഫിന്.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ:യായി പ്രസിദ്ധീകരിച്ച ബുധിനി എന്ന നോവലാണ് അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരത്തിനർഹമായത്.

മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ നാൽപത്തിനാലാമത് ചരമവാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടർ എം. ലീലാവതി പുരസ്കാരംനൽകും. 



Read More in Literature

Comments