Thursday, April 10, 2025 Thiruvananthapuram

എൻ.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു

banner

3 years, 6 months Ago | 331 Views

നാഷണൽ ഡിഫൻസ് അക്കാഡമിയിലേക്കും നേവൽ അക്കാഡമിയിലേക്കും വനിതകളെ ഉൾപ്പെടുത്തി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള 15-18 വയസ് പ്രായമുള്ള അവിവാഹിതരായ വനിതകൾക്ക് upsconline.nic.inവഴി അപേക്ഷിക്കാം. അടുത്തമാസം എട്ടാണ് അവസാന തീയതി.

നവംബർ 14ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ വനിതകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ  വർഷം തന്നെ അപേക്ഷ ക്ഷണിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 19 മുതൽ 22 വയസ്സിനിടെ ജോലി ലഭിക്കും. സൈന്യത്തിൽ സ്ത്രീകൾക്ക് സ്ഥിരംകമ്മിഷൻ പദവി അനുവദിക്കാൻ കഴിഞ്ഞവർഷം സുപ്രീംകോടതി വിധിച്ചിരുന്നു.



Read More in Opportunities

Comments