2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും.
4 years, 3 months Ago | 392 Views
2022 ട്വന്റി 20 ലോകകപ്പിന്റെ മത്സരക്രമം ജനുവരി 21 ന് പുറത്തുവിടും. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ട്വന്റി 20 ലോകകപ്പ് ഓസ്ട്രേലിയയിൽ വെച്ചാണ് നടക്കുക.
ഓസ്ട്രേലിയയിലെ ഏഴ് വേദികളിലായി മത്സരങ്ങൾ നടക്കും. അഡ്ലെയ്ഡ്, ബ്രിസ്ബേൻ, ഗീലോങ്, ഹൊബാർട്ട്, മെൽബൺ, പെർത്ത്, സിഡ്നി എന്നീ സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് അരങ്ങേറുക.
2022 ഒക്ടോബർ 16 ന് ആരംഭിക്കുന്ന ലോകകപ്പ് നവംബർ 13 ന് സമാപിക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ കിരീടമുയർത്തിയതിന് കൃത്യം ഒരു വർഷത്തിനുശേഷമാണ് അടുത്ത ലോകകപ്പ് നടക്കുന്നത്.
മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക. സെമി ഫൈനൽ മത്സരങ്ങൾക്ക് സിഡ്നിയും അഡ്ലെയ്ഡും വേദിയാകും. ലോകറാങ്കിങ്ങിൽ മുന്നിലുള്ള ആദ്യ എട്ട് ടീമുകൾ നേരിട്ട് യോഗ്യത നേടും. അവശേഷിക്കുന്ന നാല് ടീമുകൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. സൂപ്പർ 12 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.
Read More in Sports
Related Stories
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
4 years, 3 months Ago
സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം പി വി സിന്ധുവിന്
4 years, 2 months Ago
ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു;
4 years, 2 months Ago
ടീം ഇന്ത്യയ്ക്ക് റെക്കോഡ്; ട്വന്റി 20 വിജയങ്ങളില്‍ സെഞ്ചുറി
4 years, 1 month Ago
ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു
4 years, 9 months Ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും പടികടന്ന് ദേവ്ദത്ത്
2 years, 1 month Ago
Comments