ചരിത്രമെഴുതി ജബേയുറിന് മാഡ്രിഡ് ഓപ്പൺ കിരീടം

3 years, 2 months Ago | 537 Views
ആദ്യമായി ഒരു ഡബ്ളിയു.ടി.എ 1000 ടൂർണമെന്റിൽ കിരീടം നേടുന്ന ആഫ്രിക്കൻ താരമായി ചരിത്രമെഴുതി ടുണീഷ്യക്കാരി ഓൻസ് ജബേയുർ.
മാഡ്രിഡ് ഓപ്പൺ ഫൈനലിൽ അമേരിക്കൻ താരം ജസീക്ക പെഗുലയെ 7-5 0-6 6-2 എന്ന സ്കോറിന് കീഴടക്കിയ ജബേയുർ ടെന്നീസ് ലോകറാങ്കിംഗിൽ ആദ്യ പത്തിലെത്തുന്ന ആദ്യ അറബ് വംശജയായ താരം കൂടിയാണ്.
ആദ്യ സെറ്റിൽ 1-4ന് പിന്നിട്ടുനിന്ന ശേഷം 7-5ന് സെറ്റ് നേടിയ ജബേയുറിന് രണ്ടാം സെറ്റിൽ ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ 6-2ന് വിജയം നേടി ജബേയുർ കിരീടമണിയുകയായിരുന്നു. 27കാരിയായ ജബേയുറിന്റെ കരിയറിലെ രണ്ടാം കിരീടമാണിത്. കഴിഞ്ഞ വർഷം ബർമിംഗ്ഹാം ഓപ്പൺ നേടിയിരുന്നു.
Read More in Sports
Related Stories
പ്രതീക്ഷയുടെ ദീപ പ്രയാണം തുടങ്ങി
4 years, 4 months Ago
ഐപിഎല്ലിനോട് ബ്രേക്ക് പറഞ്ഞ് ഗെയില്‍
3 years, 9 months Ago
ഒത്തുകളിക്കേസിൽ ശ്രീലങ്കയുടെ മുൻ താരം നുവാൻ സോയ്സയ്ക്ക് 6 വർഷം വിലക്ക്
4 years, 3 months Ago
ബാലണ്‍ ഡി ഓര് പുരസ്കാരം ലയണല്‍ മെസ്സിക്ക്; നേട്ടം ഏഴാം തവണ
3 years, 8 months Ago
ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്
3 years, 6 months Ago
Comments