Wednesday, April 16, 2025 Thiruvananthapuram

ഹോക്കിയില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ: തകര്‍പ്പന്‍ ജയവുമായി സിന്ധുവും ക്വാര്‍ട്ടറില്‍

banner

3 years, 8 months Ago | 311 Views

ഹോക്കിയില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച്‌ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ പോയ ആദ്യ രണ്ടു ക്വാര്‍ട്ടറുകള്‍ക്ക് ശേഷം ഇന്ത്യയുടെ വരുണ്‍ കുമാറാണ് ആദ്യ ഗോള്‍ നേടിയത്. അഞ്ചു മിനിറ്റുകള്‍ക്ക് ശേഷം പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ച അര്‍ജന്റീന സ്കോര്‍ സമനിലയില്‍ എത്തിച്ചു. മൈക്കോ കസെല്ലയാണ് ഗോള്‍ നേടിയത്.

58-ാം മിനിറ്റില്‍ വിവേക് സാഗറിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച്‌ മൂന്നാം ഗോള്‍ നേടി ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാക്കി.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സ്പെയിനെയും തോല്‍പിച്ചാണ് ഇന്ന് അര്‍ജന്റീനക്കെതിരെ ജയം കൊയ്തത്. നാളെ ജപ്പാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

അതേസമയം, ഒളിമ്പിക്സിൽ  ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്ക്‌ താരം മിയ ബ്ളിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. 21-15, 21-13 എന്നിങ്ങനെയാണ് സ്കോര്‍.



Read More in Sports

Comments