Thursday, Jan. 1, 2026 Thiruvananthapuram

400 മീറ്റര്‍ നീന്തലില്‍ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍

banner

3 years, 6 months Ago | 577 Views

വനിതകളുടെ 400 മീറ്റര്‍ നീന്തലില്‍ അമേരിക്കയുടെ കാത്തി ലെഡേക്കി വീണ്ടും ലോകചാമ്പ്യന്‍. ശനിയാഴ്ച  (ജൂൺ 18 )ഹംഗറിയില്‍ നടന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുമിനിറ്റ് 58.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ലെഡേക്കി ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചത്. ലോകചാമ്പ്യന്‍ഷിപ്പില്‍ താരത്തിന്റെ 16-ാം സ്വര്‍ണമാണിത്.

കാനഡയുടെ സമ്മര്‍ മക്ലന്റോഷ് വെള്ളിയും അമേരിക്കയുടെ ലിയ സ്മിത്ത് വെങ്കലവും നേടി. ഈയിനത്തില്‍ നേരത്തേ ചാമ്പ്യനായിരുന്ന ലെഡേക്കിക്ക് 2019 ലോകചാമ്പ്യന്‍ഷിപ്പിലും പിന്നീട് ഒളിമ്പിക്‌സിലും ഒന്നാമതെത്താനായിരുന്നില്ല. ഓസ്ട്രേലിയയുടെ യുവതാരം അരിയാന്‍ ടിറ്റ്മെസ് ഈയിടെ മൂന്നുമിനിറ്റ് 56.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലെഡേക്കിയുടെ റെക്കോഡ് തകര്‍ത്തിരുന്നു.



Read More in Sports

Comments