Thursday, July 31, 2025 Thiruvananthapuram

വെളിച്ചമില്ലാതെ പ്രപഞ്ചമില്ല

banner

1 year, 11 months Ago | 218 Views

എന്താണ് വെളിച്ചം ? അല്ലെങ്കിൽ  പ്രകാശം ? വെളിച്ചമില്ലെങ്കിൽ  പ്രപഞ്ചം തന്നെയുണ്ടോ?

പ്രകാശമെന്നാൽ എന്താണ് ?

ഊർജ്ജത്തിന്റെ തരംഗ രൂപത്തി ലുള്ള പ്രവാഹമാണ് പ്രകാശം. ഇത് വൈദ്യുതകാന്തിക തരംഗങ്ങളിൽ ഉൾപ്പെടുന്നു. ഫോട്ടോൺ കണങ്ങളാണ് പ്രകാശത്തിലടങ്ങിയിട്ടുള്ളത്. പ്രകാശത്തിന്റെ സ്വഭാവം, പ്രസരണം എന്നിവയെക്കുറിച്ചുള്ള പഠനത്തെ പ്രകാശ ശാസ്ത്രം അഥവാ ഓപ്റ്റിക്ക്സ് എന്ന്  പറയുന്നു. പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല. ശൂന്യതയിലാണ്പ്രകാശത്തിന് ഏറ്റവും കൂടിയ വേഗതയുള്ളത്. ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോൺ ഫുക്കാട്ടാണ് (Leon Foucault) (1819-1868) പ്രകാശം ഏറ്റ വും വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയത്. പ്രകാശം ഒരുവർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവർഷം.

നേർരേഖയിൽ സഞ്ചരിക്കുന്ന കണികകൾ

ഐസക്ന്യൂട്ടൻറെ   നിഗമനം അനുസരിച്ച്  പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്ന കണികകൾ ആണ്. 1665 ഓട് കൂടി പ്രകാശത്തിന്റെ തരംഗസ്വഭാവം വെളിപ്പെടുകയും 19-ാം നൂറ്റാണ്ടിൽ പ്രകാശത്തിൻറ തരംഗസ്വഭാവത്തെപ്പറ്റി കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്തു.  1873ൽ മാക്സ്വെൽ സമവാക്യങ്ങൾ ഉപയോഗിച്ച് പ്രകാശത്തിന്റെ  പ്രവേഗം നിർണയിച്ചു.

വിസരണം

ആകാശനീലിമ, ഉദയാസ്തമയങ്ങളുടെ ശാഭ, മേഘങ്ങളുടെ നിറഭേദങ്ങൾ  തുടങ്ങിയ പ്രതിഭാസങ്ങൾക്ക് കാരണംസൂര്യപ്രകാശത്തിന്റെ വിസരണം  ആണ്. ആകാശത്തിൽ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന തരംഗം നീലനിറമാണ്.

പുരാണേതിഹാസ പ്രകാശം

മൃതു ലോകത്തേക്ക് പോയ ശ്രീകൃഷ്ണനും അർജുനനും  ഇരുട്ടിലകപ്പെട്ടപ്പോൾ  സുദർശനചക്രം വഴികാട്ടിയ   കഥ മഹാഭാരതത്തിലുണ്ട്.

പ്രപഞ്ചത്തിൽ ആദ്യമുണ്ടായത് വെളിച്ചമാണെന്ന്  ബൈബിളിലും  സ്വർഗലോകത്തുനിന്ന് അഗ്‌നി  മോഷ്ടിച്ചു കൊണ്ടുവന്ന പ്രോമിത്തുസിന്റെ  കഥ  ഗ്രീക്ക്  പുരാണങ്ങളിലുമുണ്ട്. 



Read More in Organisation

Comments