നാട്ടറിവ്

3 years, 4 months Ago | 330 Views
വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
നറുനീണ്ടി
ശാസ്ത്രീയ നാമം :Hemidesmus indicus
നറുനീണ്ടിക്കിഴങ്ങ് ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും നല്ലതാണ്. ഇത് പോഷകാഹാരക്കുറവ്, സിഫിലിസ്, ഗൊണേറിയ, വാതം, മൂത്രാശയ രോഗങ്ങൾ, ത്വക്രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു . ഉണങ്ങിയ വേരുകളാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുന്നത്. സന്ധിവാതം പോലെയുള്ള രോഗങ്ങൾക്ക് വളരെ ഗുണകരമാണ്. രക്തം ശുദ്ധമാക്കുന്നതുകൊണ്ട് രക്തസംബന്ധമായ പല അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. നറുനീണ്ടിയുടെ ഉപയോഗത്തിലൂടെ മൂത്രവും വിയർപ്പും കൂടുതലായി പുറത്തുപോകുന്നതിലൂടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നു.
ഔഷധപ്രയോഗങ്ങൾ
ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച പൊടി 100 ഗ്രാം രാവിലെയും വൈകുന്നേരവും കഴിക്കുന്നത് രക്തത്തിലെ വിഷാംശത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു.
നറുനീണ്ടി വേര് കഷായവും കൽക്കവുമാക്കി വിധിപ്രകാരം നെയ്യ് കാച്ചി സേവിച്ചാൽ എലി കടിച്ചുണ്ടാകുന്ന രക്ത സംബന്ധമായ അസ്വസ്ഥകൾ മാറ്റുന്നു. രക്തം ശുദ്ധീകരിക്കുന്നു.
നറുനീണ്ടി കിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേങ്ങാപ്പാലിൽ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറുവേദനയ്ക്ക് പരിഹാരമാണ്.
നർന്നാരി ഇലകൾ ചവച്ചിറക്കുന്നത് ഉന്മേഷദായകമാണ്. നറുനീണ്ടിയുടെ കിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്ന നന്നാറി സർബത്ത് വളരെ ജനപ്രിയ പാനീയമാണ്.
മല്ലി
ശാസ്ത്രിയ നാമം : Coriandrum Sativum
കാൽസ്യം, ഇരുമ്പ്, പൊട്ടാസിയം, സോഡിയം, മെഗ്നീഷ്യം എന്നീ ധാ തുക്കളാൽ സമ്പുഷ്ട മാണ് മല്ലി. ജീവകം എയും കെയും സിയും അന്നജവും പ്രോട്ടീനുകളും ധാരാളമുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി ഓക്സൈഡുകളാലും സമ്പന്നമാണ് മല്ലി. മല്ലിയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഭക്ഷ്യപദാർത്ഥമാണ് മല്ലി.
ആർത്തവവുമായി ബന്ധപ്പെട്ട വൈഷമ്യങ്ങൾ കുറയ്ക്കാനും അമിതമായ രക്തസ്രാവം നിയന്ത്രിക്കാനും മല്ലി ഉപയോഗിക്കുന്നു. ജീവകങ്ങളും ധാതുക്കളും ധാരാളമുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഔഷധ പ്രയോഗങ്ങൾ
മല്ലിയിട്ട വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ നേത്രരോഗങ്ങൾക്ക് ശമനം കിട്ടും.
മല്ലി വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വെച്ചശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.
തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് മല്ലിച്ചായയോ മല്ലി വെള്ളമോ ഉപയോഗിക്കുന്നത് നല്ലതാണ്.
മല്ലി വെള്ളം ചേർത്ത് അരച്ച് അതിൽ അല്പം തേൻ ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ പ്രശ്നങ്ങളെ അകറ്റും.
Read More in Organisation
Related Stories
നവംബർ ഡയറി
3 years, 3 months Ago
രാമായണ പാരായണം സർവ്വ ദുഃഖഹരം : ബി.എസ്. ബാലചന്ദ്രൻ
3 years, 11 months Ago
സി. അച്യുതമേനോൻ - നാടിൻറെ അഭിമാനമുഖം
2 years, 10 months Ago
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൃഷ്ണപിള്ള
3 years, 6 months Ago
സാംസ്കാര ഭാരതത്തെ ചലനാത്മക കൂട്ടായ്മയാക്കി മാറ്റും: ബി .എസ്സ് . എസ്സ് ചെയർമാൻ
3 years, 3 months Ago
ഭാരതത്തിന്റെ മസ്തിഷ്കം - ബംഗാൾ
2 years, 4 months Ago
Comments