ഹോട്ടലുകൾക്ക് സ്റ്റാർ കാറ്റഗറി നിശ്ചയിക്കും : മന്ത്രി വീണാജോർജ്

3 years, 3 months Ago | 447 Views
ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റാർ റേറ്റിംഗ് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭക്ഷണഗുണനിലവാരത്തിന്റേയും ശുചിത്വത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിച്ച് ഓരോ കാറ്റഗറിയിലുൾപ്പെടുത്തുക. തുടർന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും വെബ്‌സൈറ്റ് പരിശോധിച്ച്, തങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാതെ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാറ്റഗറികൾ നിശ്ചയിക്കുന്നത്. മികച്ച ഭക്ഷണം നൽകുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന കലണ്ടറിന് രൂപം നൽകും. കമ്മീഷണറേറ്റ് തലത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപം നൽകി മുൻകൂട്ടി പറയാതെയുള്ള പരിശോധനകൾ നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More in Kerala
Related Stories
പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം
3 years, 5 months Ago
വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
3 years, 6 months Ago
കണ്ണൂര്‍ സ്വദേശിനി ഗോപിക സുരേഷ് മിസ് കേരള 2021
3 years, 8 months Ago
ജെനി ജെറൊം കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കൊമ്മേർഷ്യൽ പൈലറ്റ്
4 years, 2 months Ago
ഷവര്‍മ ഉണ്ടാക്കാന്‍ മാനദണ്ഡം ലൈസന്‍സില്ലാത്ത കടകള്‍ പൂട്ടിക്കും- ആരോഗ്യമന്ത്രി
3 years, 3 months Ago
Comments