Wednesday, April 16, 2025 Thiruvananthapuram

ഒരു ഒളിമ്പിക്​സില്‍ ഏഴ്​ ​മെഡല്‍ നേടുന്ന ആദ്യ വനിത നീന്തല്‍ താരമായി എമ്മ മക്കിയോണ്‍

banner

3 years, 8 months Ago | 473 Views

നീന്തല്‍ കുളത്തിലൂടെ പുതു ചരിത്രമെഴുതി ആസ്​ട്രേലിയയുടെ എമ്മ മക്കിയോണ്‍. ഒരു ഒളിമ്പിക്​സില്‍ ഏഴ്​ മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ വനിത നീന്തല്‍ താരമായി മാറിയിരിക്കുകയാണ്​ എമ്മ. 50 മീറ്റര്‍ ഫ്രീസ്​റ്റൈല്‍, വനിതകളുടെ 4x100 മീ. ​റിലേ എന്നിവയിലൂടെ സ്​പ്രിന്‍റ്​ ഡബി​ള്‍ തികച്ചതോടെയാണ്​ റെക്കോഡ്​ നേട്ടം. 4x100 മീ. ​റിലേ നിലവിലെ ജേതാക്കളായ അമേരിക്കയെ പിന്തള്ളിയാണ്​ ആസ്​ട്രേലിയ സ്വര്‍ണം നേടിയത്​.

ടോക്യോയില്‍ നീന്തല്‍ കുളത്തില്‍ നിന്ന്​ 27കാരിയായ എമ്മ നാല്​ സ്വര്‍ണമാണ്​ മുങ്ങിയെടുത്തത്​. മൂന്ന്​ വെങ്കലവും സ്വന്തമാക്കി. ആറ്​ മെഡലുകള്‍ നേടിയ കിഴക്കന്‍ ജര്‍മനിയുടെ ക്രിസ്റ്റിന ഓ​​ട്ടോ (1952), അമേരിക്കയുടെ നഥാലി കൗഗ്ലിന്‍ (2008) എന്നിവരെയാണ്​ എമ്മ മറികടന്നത്​.

നേരത്തെ നീന്തലില്‍ ആറാം വ്യക്തിഗത സ്വര്‍ണമെഡലുമായി അമേരിക്കയുടെ കാറ്റി ലെഡക്കി ചരിത്രം രചിച്ചിരുന്നു. വനിതകളുടെ 800 മീറ്റര്‍ ഫ്രീസ്​റ്റൈലില്‍ സ്വര്‍ണം നേടിയാണ്​ അവര്‍ 10ാം ഒളിമ്പിക്​ മെഡല്‍ കഴുത്തിലണലിഞ്ഞത്​.

മൈക്കല്‍ ഫെല്‍പ്​സ്​​, മാര്‍ക്​ സ്​പിറ്റ്​സ്​, മാറ്റ്​ ബിയോണ്ടി എന്നീ നീന്തല്‍ താരങ്ങളാണ്​ മുൻപ് ​ ഒരു ഒളിമ്പിക്​സില്‍ ഏഴ്​ മെഡലുകള്‍ സ്വന്തമാക്കിയത്​. മറ്റ്​ കായിക ഇനങ്ങളില്‍ നിന്ന്​ ഒരു ഒളിമ്പിക്​സില്‍ ഏഴ്​ മെഡലുകള്‍ സ്വന്തമാക്കിയത്​ റഷ്യന്‍ ജിംനാസ്റ്റിക്​സ്​ താരമായ മരിയ ഗോറോഖോവ്​സ്​കായയാണ് (1952)​. ഏഥന്‍സ് (2004), ബെയ്​ജിങ്​ (2008) ഒളിമ്പിക്​സുകളില്‍ എട്ട്​ മെഡലുകള്‍ നേടിയ ഫെല്‍പ്​സിന്‍റെ പേരിലാണ്​ റെക്കോഡ്​.​



Read More in Sports

Comments