ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക അക്ഷയ് ബി. പിള്ളയുടെ ചിത്രം

3 years, 8 months Ago | 392 Views
ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ് അക്ഷയ് ബി പിള്ളയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് ഈ ചിത്രം 2021ലെ ശിശുദിന സ്റ്റാമ്പിനായി തിരഞ്ഞെടുത്തത്. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനവിതരണം നടത്തുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു.
കൊല്ലം ജില്ലയിൽ പ്രാക്കുളം എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ് ബി പിള്ള. ‘ഇന്ത്യൻ കർഷകൻ ഒരു നേർക്കാഴ്ച’ എന്ന വിഷയത്തെ ആസ്പദമാക്കി ശിശുദിനസ്റ്റാമ്പ്-2021 രൂപകല്പന ചെയ്യുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് അക്ഷയ് ചിത്രം വരച്ചത്. സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ആണ് വിജയിയെ തിരഞ്ഞെടുത്തത്.
ഷാർജയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ ബിജു പി പിള്ളയുടേയും അഞ്ജുവിന്റേയും മൂത്ത മകനാണ് അക്ഷയ്. ചിത്രരചനയ്ക്കു പുറമേ ഒറിഗാമിയിലും പ്രാഗത്ഭ്യം പുലർത്തുന്നു. മുമ്പ് ഡിഗ്രിതലത്തിൽ വരെയുള്ളവർ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലും അക്ഷയ് സമ്മാനം നേടിയിട്ടുണ്ട്.
Read More in Literature
Related Stories
ഓംചേരി എന്.എന് പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
3 years, 10 months Ago
അശ്വതി തിരുനാളിന് മദർ തെരേസ ശ്രേഷ്ഠ പുരസ്കാരം
3 years Ago
നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം
3 years, 9 months Ago
ലോക വനിതാ ദിനം
3 years, 4 months Ago
2022-ലെ പത്മപുരസ്കാരങ്ങള് പ്രഖ്യാപിച്ചു: പത്മശ്രീ തിളക്കത്തില് മലയാളികള്
3 years, 5 months Ago
ന്യൂയോര്ക്ക് ചലച്ചിത്രമേളയില് പുരസ്കാരം നേടി 'പച്ച'
3 years, 11 months Ago
ചിത്തിരതിരുനാൾ ബാലരാമവർമ്മ ഭരണ നൈപുണ്യ മാതൃക
4 years, 3 months Ago
Comments