ചരിത്രമെഴുതി എമ്മ റഡുകാനോ
.jpg)
3 years, 10 months Ago | 340 Views
യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ച ബ്രിട്ടീഷുകാരി എമ്മ. യോഗ്യതാ റൗണ്ടിലൂടെയെത്തി ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ താരമാണ്. കൗമാര താരങ്ങൾ തമ്മിൽ നടന്ന ഫൈനലിൽ 6-4, 6-3 നാണ് പതിനെട്ടുകാരിയായ എമ്മയുടെ ജയം.
ഒറ്റ കിരീട നേട്ടത്തോടെ എമ്മയുടെ വരുമാനത്തില്‍ ഉണ്ടായത് എട്ടിരട്ടി വര്‍ദ്ധനവ്; 18 കാരിയായ ടെന്നീസ് അദ്ഭുതത്തെ കാത്തിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരം
നീ ണ്ട 44 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് ഒരു ഗ്രാന്‍സ്ലാം കിരീടം കൊണ്ടുവന്ന വനിത ടെന്നീസ് താരത്തെ കാത്തിരിക്കുന്നത് ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ സി ബി ഇ. ബ്രിട്ടന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാവുകയാണ് ഈ പുതിയ ടെന്നീസ് അദ്ഭുതം. എലിസബത്ത് രാജ്ഞിവരെ വ്യക്തിപരമായി അഭിനന്ദിച്ച എമ്മ റഡുകാനോയുടെ ജീവിതം തന്നെ മാറിമറിയുകയാണ് ഈ ഒരൊറ്റ വിജയത്തോടെ.
സി ബി ഇ ലഭിച്ചില്ലെങ്കില്‍ ഒ ബി ഇ എങ്കിലും ലഭിക്കുമെന്നാണ് ചില ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. കൗമാരപ്രായത്തിലുള്ളവര്‍ക്ക് ഈ ബഹുമതി ലഭിക്കുന്നത് വിരളമാണെങ്കിലും എമ്മയുടെ പ്രകടനം ഇതിന് അവരെ അര്‍ഹയാക്കിയിട്ടുണ്ട്. രാജ്ഞി തന്നെ നേരിട്ട് അഭിനന്ദിച്ചതാണ് എമ്മയെ. ഇത് പുരസ്‌കാരം ലഭിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
തെക്ക് കിഴക്കന്‍ ലണ്ടനിലെ ബ്രോംലിയില്‍ നിന്നുള്ള ഈ പതിനെട്ടുകാരിയെ കാത്തിരിക്കുന്നത് ഇനി ആഘോഷങ്ങളുടെ ദിനങ്ങളാണ്. ഈ ഒരൊറ്റ മത്സരത്തിലെ വിജയം കൊണ്ടുതന്നെ എമ്മയുടേ വരുമാനം എട്ടിരട്ടിയായി വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. ഓര്‍പിങ്ടണിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും എ ലെവല്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകമാണ് എമ്മ യു എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റില്‍ പത്ത് മാച്ചുകള്‍ കളിച്ച ഈ ബ്രിട്ടീഷ് ടെന്നീസ് താരം ഒരു സെറ്റ് പോലും തോറ്റില്ലെന്നതും ശ്രദ്ധേയമാണ്.
ബിബിസിയുടേ ഈ വര്‍ഷത്തെ കായികതാരം ബഹുമതിക്കും ഇപ്പോള്‍ എമ്മയ്ക്ക് സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. 1.8 മില്യണ്‍ പൗണ്ടാണ് യു എസ് ഓപ്പണിലെ വിജയം എമ്മയ്ക്ക് നേടിക്കൊടുത്ത സമ്മാന തുക. ഇതിനുപുറമേ നിരവധി സ്പോണ്‍സര്‍ഷിപ് അവസരങ്ങളും ബ്രാന്‍ഡ് അംബാസിഡർ ആകാനുള്ള അവസരങ്ങളും ഈ പതിനെട്ടുകാരിയെ തേടിയെത്തുകയാണ്. മാര്‍ക്കറ്റിങ് വിദഗ്ദരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ എമ്മയ്ക്ക് 150 മില്ല്യണ്‍ പൗണ്ട് വരെ മൂല്യമുണ്ട്.
നീണ്ട ലോക്ക്ഡൗണുകളുടെ മനം മടുപ്പിക്കുന്ന ദിനങ്ങള്‍ക്ക് അവസാനമെത്തിയ ഈ വിജയത്തെ ബ്രിട്ടീഷ് കായിക പ്രേമികള്‍ ഒരു ആഘോഷമാക്കുകയാണ്. അതിനിടയില്‍ തന്റെ കളി എലിസബത്ത് രാജ്ഞി ടെലിവിഷനില്‍ കാണുകയായിരുന്നു എന്നകാര്യം തനിക്കറിയില്ലായിരുന്നെന്ന് എമ്മ ഒരു ടെലിവിഷന്‍ ചാനലില്‍ വെളിപ്പെടുത്തി. 1.8 മില്ല്യണ്‍ പൗണ്ടാണ് പ്രൈസ് മണി എന്ന കാര്യവും തനിക്കറിയില്ലായിരുന്നെന്ന് എമ്മ പറഞ്ഞു. രാജ്ഞിയില്‍ നിന്നും ലഭിച്ച അനുമോദന സന്ദേശം ഭാവിയില്‍ തനിക്ക് പ്രചോദനമായി തുടരുമെന്നും എമ്മ കൂട്ടിച്ചേര്‍ത്തു.
തികച്ചും അദ്ഭുതകരമായ വിജയം എന്നാണ് ടെന്നീസ് വിദഗ്ദര്‍ എമ്മയുടെ വിജയത്തെ വിശേഷിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് എമ്മ കപ്പില്‍ മുത്തമിട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏതാനും ആഴ്‌ച്ചകള്‍ക്ക് മുന്‍പ് വരെ ആരും അധികം അറിയാത്ത ഒരു കുട്ടിയാണ് ഈ വിജയം നേടിയത് എന്നത് തീര്‍ത്തും അവിശ്വസനീയമായ കാര്യമാണ് എന്നായിരുന്നു വിംബിള്‍ഡണ്‍ ജേതാവ് ക്രിസ് എവര്‍ട്ട് പറഞ്ഞത്. അവള്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More in Sports
Related Stories
T20 World Cup - ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്
3 years, 10 months Ago
ടോക്യോ ഒളിമ്പിക്സ്; സിന്ധു പ്രീ ക്വാര്‍ട്ടറില്‍
4 years Ago
ഡിസംബറിലെ മികച്ച താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം സ്വന്തമാക്കി അജാസ് പട്ടേല്‍
3 years, 6 months Ago
സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യൻ പട്ടം പി വി സിന്ധുവിന്
3 years, 6 months Ago
ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; മെഡല്‍ നേട്ടം 40 വര്‍ഷത്തിനു ശേഷം
3 years, 11 months Ago
കോപ: ചിലിക്ക് വമ്പൻ ടീം
4 years, 2 months Ago
മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക
3 years, 10 months Ago
Comments