Wednesday, April 1, 2026 Thiruvananthapuram

2022 ട്വന്റി 20 ലോകകപ്പ് മത്സരക്രമം പുറത്ത്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരെ

banner

4 years, 2 months Ago | 394 Views

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂള്‍ ഐ.സി.സി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23-ന് മെല്‍ബണില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ  പാകിസ്താനെ നേരിടും. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ടൂര്‍ണമെന്റ്.

പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇതോടൊപ്പം യോഗ്യതാ റൗണ്ട് വിജയിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പില്‍ ഉള്‍പ്പെടും. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഒന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ടീമുകള്‍. ഒക്ടോബര്‍ 22-ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ ന്യൂസീലന്‍ഡിനെ നേരിടും. സിഡ്‌നിയിലാണ് മത്സരം.



Read More in Sports

Comments